വിദേശം

ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു

ജറുസലേം: ജറുസലേമിലെ പ്രശസ്തമായ അല്‍ അഖ്‌സ പള്ളിയില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു. പാലസ്തീനികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിറ്റക്ടറുകള്‍ നീക്കം ചെയ്യാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. പ്രദേശത്ത് നിയോഗിച്ചിരുന്ന സെക്യൂരിറ്റി വിഭാഗത്തെ ഇസ്രേയേല്‍ തിരിച്ചുവിളിച്ചു.

പാലസ്തീനികള്‍ പുണ്യഭൂമിയായി കരുതുന്ന അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയരുന്നു. മുസ്‌ലീങ്ങളുടെ ആരാധനാലയത്തിന്റെ കാര്യത്തില്‍ ഇസ്രായേല്‍ അനാവശ്യമായി കൈകടത്തുകയാണെന്നായിരുന്നു പാലസ്തീനികളുടെ ആരോപണം.

അല്‍ അഖ്‌സ പള്ളിയില്‍ മുസ്‌ലീങ്ങള്‍ക്കു മാത്രമായി പരിശോധനയും വിലക്കും ഏര്‍പ്പെടുത്തിയ നടപടിയില്‍ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്രായേലിന്റെ നടപടിക്കെതിരെ വിവിധ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ശക്തമായി രംഗത്തെത്തിയിരുന്നു.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway