വിദേശം

ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍

ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമയാണന്ന് വ്യക്തമാക്കുന്നത്.


ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ അക്ഷീണപ്രയത്‌നം നടത്തുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരേറെയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയതന്ത്ര ഇടപെടലുകള്‍ക്കിടെയും ഇതുമായി ബാലന്‍സ് നഷ്ടപ്പെടാതെ സര്‍ക്കാര്‍ നയങ്ങളില്‍ മുറുകെപ്പിടിച്ച് തന്റെ ജോലി കൃത്യമായും അഭിനന്ദനാര്‍ഹമായും ചെയ്യാന്‍ സുഷമാ സ്വരാജിന് കഴിയുന്നു-ലേഖനത്തില്‍ പറയുന്നു.

ട്വിറ്ററില്‍ 85 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സുഷമ സ്വരാജ്, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്‌സുള്ള പത്ത് രാഷ്ട്രീയനേതാക്കളില്‍ ഉള്‍പ്പെടുന്നു. സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ലേഖനത്തില്‍ പറയുന്നു. തങ്ങളുടെ രാജ്യത്തെ ആശുപത്രികളുടെ നിലവാരം മോശമായതിനാല്‍, അയല്‍രാജ്യമായ പാകിസ്താനില്‍ നിന്ന് ചികിത്സയ്ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാനുള്ള അപേക്ഷയുമായി അനേകം അപേക്ഷകളാണ് ഇന്ത്യന്‍വിദേശകാര്യമന്ത്രിയെ തേടിയെത്തുന്നതെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങളടക്കമുള്ളവരുടെ വിവരങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനായ ടുങ്കു വരദരാജന്‍ ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

 • യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; രണ്ടാമത് ആക്രമണത്തിനെത്തിയ 5 ഭീകരരെ വെടിവച്ചു കൊന്നു, ബാഴ്‌സലോണയില്‍ മരിച്ചത് 13 പേര്‍
 • ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ
 • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
 • വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌
 • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
 • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
 • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
 • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
 • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
 • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway