വിദേശം

നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി

ഇസ്ലാമാബാദ്: പാകിസ്ഥാനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസില്‍ ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. പ്രധാനമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അ‍ഞ്ചംഗ ബഞ്ച് ഏകകണ്ഠമായാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. ജനങ്ങളെ വഞ്ചിച്ച ഷെരീഫ് പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കോടതി കണ്ടെത്തി. ഷെരീഫ് കുറ്റക്കാരനാണെന്നുകണ്ടെത്തിയതിനെത്തുടര്‍ന്ന് അധികാരം സൈന്യം പിടിക്കുമോ എന്നും ആശങ്കയുണ്ട്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷെരീഫിന്റ കുടുംബം അഴിമതി നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ ഇരുപതാം തീയതിവന്ന ആദ്യ വിധിന്യായത്തില്‍, രണ്ടു ജഡ്ജിമാര്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് മൂന്നുജഡ്ജിമാര്‍ സംയുക്ത അന്വേഷണസംഘം(ജെ.ഐ.ടി.) രൂപവത്കരിച്ച് അന്വേഷിക്കാനായിരുന്നു വിധിയെഴുതിയത്. ഇതുപ്രകാരം സംയുക്ത അന്വേഷണസംഘം ഈ മാസമാദ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

  • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
  • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
  • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
  • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
  • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
  • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
  • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
  • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
  • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
  • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway