ബിസിനസ്‌

സ്വര്‍ണത്തിന് ഇന്ത്യയില്‍ വില കുറയും

സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത്. ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് വില കുറയും. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഓഗസ്റ്റ് 2013 വരെ ഘട്ടംഘട്ടമായി 10 ശതമാനം ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടിയുടെ ഭാഗമായി വില്‍പ്പന നികുതി കൂട്ടിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറക്കുമതി തീരുവ കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
പുതിയ നടപടിയിലൂടെ സ്വര്‍ണ കള്ളക്കടത്ത് തടയാനാവുമെന്നു കണക്കുകൂട്ടുന്നു. സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ധനമന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സ്വര്‍ണം പവന് 21360 രൂപയാണ് ഇപ്പോഴത്തെ വില. പവന് നേരത്തേ കാല്‍ലക്ഷം രൂപക്ക് മുകളിലായിരുന്നത് പിന്നീട് കുറഞ്ഞ് കുറഞ്ഞ് ഈ വിലയിലെത്തുകയായിരുന്നു.
 • ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം
 • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
 • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 • പഠനത്തിനൊപ്പം ബിസിനസ്; ഇന്ത്യന്‍ കൗമാരക്കാരന്‍ യുകെയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍!
 • മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍
 • പൗണ്ടിന് വന്‍ മുന്നേറ്റം; രൂപക്കെതിരെ 90 ലേക്ക്, ഡോളറിനെതിരെയും ശക്തമായ നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway