വിദേശം

ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന്‍ രംഗത്ത്. ട്രംപിനൊപ്പമുളള സെല്‍ഫി തന്റെ വിവാഹമോചനത്തിന് കാരണമായെന്നാണ് ഇവരുടെ ആരോപണം.
ലിന്നും പാം ബീച്ചിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡേവ് അരോണ്‍ബെര്‍ഗുമാണ് വിവാഹമോചിതരായിരിക്കുന്നുവെന്ന് സംയുക്ത പ്രസ്താവന നടത്തി അറിയിച്ചത്. ഞങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണ്.പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നിരിക്കെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.


ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം നല്ല രീതിയില്‍ ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിനൊപ്പം ലിന്‍ പകര്‍ത്തിയ സെല്‍ഫി ഗോസിപ്പുകള്‍ക്ക് കാരണമായതും വിവാഹബന്ധത്തില്‍ ലിന്‍ ഒറ്റപ്പെടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലിന്‍ പിന്തുണയ്ക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആയിരുന്നെങ്കില്‍ ഡേവിന് ആഭിമുഖ്യം ഡെമോക്രാറ്റിക്‌ പാര്‍ട്ടിയോടായിരുന്നു.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway