Don't Miss

നാലുപാടും വിമര്‍ശനം; നടിക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി പിസി ജോര്‍ജ്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നാലുപാടു നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി പിസി ജോര്‍ജിന്റെ ഫേസ്‌ബുക്ക് വീഡിയോ. കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പിസി പറയുന്നു.


നിര്‍ഭയ എന്ന സഹോദരിയെ ആറു ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമാണെന്നാണ് ഈ കേസും എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. ഈ അവസരത്തിലാണ് നിര്‍ഭയയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്ന് താന്‍ ചോദിച്ചതെന്നും പിസി ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചു.


'ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് ആദ്യം എന്റെ അഭിപ്രായം ആ നടനെ വെറുതെ വിടാന്‍ പാടില്ല എന്ന് തന്നെയായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് തന്നെ വിശ്വസിച്ചു. അയാളെ പോലെ ഒരു സിനിമാ നടന്‍ ഇത്തരം വൃത്തികേട് കാണിച്ചാല്‍ അവനെ വഴിയെ വിടരുതെന്ന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതാണ് എന്റെ പ്രശ്‌നം. ഇതിനാലാണ് കേസില്‍ ഞാന്‍ ഇടപ്പെട്ടത്'- പി.സി ജോര്‍ജ് പറയുന്നു.


പിസിയുടെ വിശദീകരണ വീഡിയോ

പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പി.സി ജോര്‍ജ് നടത്തിയ അധിക്ഷേപകരമായ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാ താരങ്ങളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു.
ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ് എന്നായിരുന്നു വുമണ്‍ ഇന്‍ സിനിമ കളക്ടീവ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ എം.എല്‍.എ ക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നേരത്തെ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞിരുന്നു. പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഡബിംഗ് ആര്‍ടിസറ്റും നടിയുമായ ഭാഗ്യലക്ഷ്മിയും പി.സിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.ഗായിക സായനോരയും പി.സി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു. ‘നാവിന് ലൈസന്‍സില്ലെന്നത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലതല്ല. ഒരുപക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടിലിരിക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടുമായിരുന്നു അല്ലേ..?’ സയനോര പറയുന്നു. ഫേസ്ബുക്ക് പോസറ്റിലാണ് സയനോരയുടെ പ്രതികരണം. സിപി ഐ നേതാവ് ആനി രാജ പിസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway