ദേശീയം

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ബംഗളൂരു: ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിച്ചു താമസിപ്പിച്ചിരിക്കുന്ന മന്ത്രിയുടെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്.

തങ്ങളുടെ ഏഴ് എംഎല്‍എമാരെ ബിജെപി പണം കൊടുത്ത് സ്വാധീനിച്ച് രാജിവയ്പ്പിച്ച പശ്ചാത്തലത്തിലാണ് ശേഷിച്ചവരെ ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റിയത്. അഞ്ചു കോടി പിടിച്ചതായി വിവാരമുണ്ട്.

എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് റെയ്ഡ് .പണമെറിഞ്ഞാണ് കോണ്‍ഗ്രസ് സ്വന്തം എംഎല്‍എമാരെ കൂടെ നിറുത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് വിരട്ടാനുള്ള തന്ത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ രാജ്യസഭാ തിരെഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്തിനു വേണ്ടിയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway