വിദേശം

ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്‌രികി ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണമുന്നയിച്ച് പാര്‍ട്ടിയിലെ വനിതാ നേതാവ് രാജിവച്ചു. ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ് അയച്ചുവെന്നും ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ആരോപിച്ച് ആയിഷ ഗുലായി ആണ് രാജി പ്രഖ്യാപിച്ചത്. പിടിഐയിലെ പ്രമുഖ വനിതാ നേതാവായ ആയിഷ, തെക്കന്‍ വാസിരിസ്ഥാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ്.

സ്ത്രീകള്‍ക്ക് അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ഇമ്രാന്‍ ഖാന്റേതെന്നു ആയിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ അഭിമാനമാണ് എല്ലാത്തിനേക്കാളും വലുതായി താന്‍ പരിഗണിക്കുന്നത്. മാനം പണയം വച്ച് ജീവിക്കാന്‍ വയ്യാത്തതിനാലാണ് രാജിയെന്ന് അവര്‍ വ്യക്തമാക്കി. താന്‍ അടക്കമുള്ള വനിതാ നേതാക്കള്‍ക്ക് ഇമ്രാന്‍ ഖാന്‍ അയച്ച എസ്എംഎസിന്റെ പേരില്‍ പലരും ഇതിനകം പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞുവെന്നു പറഞ്ഞ ആയിഷ പക്ഷെ, എസ്എംഎസ് സന്ദേശം പുറത്തുവിടാന്‍ തയാറായില്ല. ഇമ്രാന്‍ ഖാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ആരും തന്നേക്കാള്‍ മുകളിലെത്തുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല -ആയിഷ ആരോപിച്ചു.


അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയില്‍ കലാശിച്ചത് ഇമ്രാന്‍ ഖാന്റെ ഇടപെടലും പാര്‍ട്ടി നടത്തിയ പ്രക്ഷോഭവുമാണ്. രാഷ്ട്രീയമായ ഈ മേല്‍ക്കൈ നേടി നില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്.

  • ഭാര്യയെ നിരന്തരം മാനഭംഗപ്പെടുത്തി; ഇളയ മകളെ കൊന്നു; 5 വര്‍ഷത്തെ താലിബാന്‍ തടവില്‍ നിന്ന് മോചിതരായ യുഎസ്-കനേഡിയന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്
  • 3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു
  • പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ
  • ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തം
  • തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!
  • ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59
  • അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
  • ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
  • 18 വര്‍ഷം കൊണ്ടു 30 മനുഷ്യരെ കൊന്നു തിന്ന ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway