Don't Miss

സ്വന്തം പേറ്റുനോവിനിടെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ കൈയടി നേടുന്നു

സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് നേടി. അമാന്‍ഡ ഹെസ്, എന്നാണവളുടെ പേരെങ്കിലും സൈബര്‍ ലോകം ഇന്ന് ഇവരെ വാഴ്ത്തുന്നത് 'ഡോക്ടര്‍ മോം' എന്ന ഓമനപ്പേരിലാണ്.

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ 23നാണ് ഗൈനോക്കോളജി ഡോക്ടര്‍ കൂടിയായ അമാന്‍ഡയെ കെന്റക്കിയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവത്തിനായുള്ള വേദനയ്ക്കിടയിലും അമാന്‍ഡ കേട്ടത് ലേബര്‍ റൂമില്‍ കൂടെ ഉണ്ടായിരുന്ന ലീ ഹാലിഡേ എന്ന മറ്റൊരു സ്ത്രീയുടെ കരച്ചിലായിരുന്നു. ഗര്‍ഭസ്ഥ ശിശു അത്യന്തം അപകടകരമായ അവസ്ഥയിലാണ് ഉള്ളിലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സ്വന്തം പ്രസവ വേദന പോലും വകവയ്ക്കാതെ അമാന്‍ഡ ഉടന്‍ തന്നെ ലീയെ സഹായിക്കാനിറങ്ങി. ലീയുടെ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. ലീയുടെ ശസ്ത്രക്രിയയില്‍ പങ്കുചേര്‍ന്ന് സുരക്ഷിതമായി തന്നെ കുട്ടിയെ പുറത്തെടുത്തതിന് ശേഷം മാത്രമാണ് തന്റെ പ്രസവ വേദനയെ കുറിച്ച് അമാന്‍ഡ ഓര്‍ത്തതു പോലും.


'അമ്മമാര്‍ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു, അമാന്‍ഡയുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും വളര്‍ന്നു വരുമ്പോള്‍ കേട്ട് രസിക്കാനുള്ള ഒരു അനുഭവമാവും ഇത്. അമ്മമാരായ ഡോക്ടര്‍മാര്‍ എല്ലായ്‌പ്പോഴും സ്വന്തം കുടുംബത്തേയും സ്വന്തം രോഗികളേയും ഒരു പോലെ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രിയപ്പെട്ട അമാന്‍ഡ ഹെസ്, നിങ്ങളുടെ മാതൃത്വം ആഘോഷിക്കൂ..- അമാന്‍ഡയുടെ ധൈര്യത്തേയും കര്‍ത്തവ്യ ബോധത്തേയും പുകഴ്ത്തി ലേബര്‍ റൂമിലെ അനുഭവം പങ്കുവച്ചു കൊണ്ട് സുഹൃത്തായ ഹല സബ്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രസവിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പകര്‍ത്തിയ കുഞ്ഞിനൊപ്പമുള്ള അമാന്‍ഡയുടെ ചിത്രവും ഹല ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway