വിദേശം

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി


സാന്‍ഫ്രാന്‍സിസ്‌കോ: യാത്രാ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17 കാരന്‍ പുറത്തേക്ക് ചാടി. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു കൗമാരക്കാരന്‍ ചാടിയത്.
പാനമ സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ കോപ എയര്‍ലൈന്‍സ് 208 എന്ന വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ കൗമാരക്കാരന്‍ ചാടിയത്. ഗേറ്റിലേയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇയാള്‍ക്ക് പരുക്കൊന്നുമില്ല. ചാടിയ ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
സാധാരണരീതിയില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ വിമാനത്തിനുള്ളില്‍ സൂര്യപ്രകാശം പടര്‍ന്നതോടെയാണ് ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടിയെന്ന വിവരം മറ്റു യാത്രക്കാര്‍ അറിഞ്ഞത്. എന്നാല്‍ എന്തിനാണ് ഇയാള്‍ ചാടിയതെന്ന് വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ജോലിക്കാര്‍ എമര്‍ജന്‍സി ഡോര്‍ അടക്കുകയും വിമാനം ഗേറ്റിനടുത്തേക്ക് സാധാരണ രിതീയില്‍ പ്രവേശിക്കുകയും ചെയ്തു. വിമാനത്തിന്റെ വാതിലുകള്‍ എല്ലാം അടഞ്ഞുകിടക്കുകയായിരുന്നു, എന്നാല്‍ പെട്ടെന്ന് വെളിച്ചം ഉളളിലേക്ക് പ്രവേശിച്ചപ്പോളാണ് ഞങ്ങള്‍ക്ക് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് സഹയാത്രികന്‍ സംഭവത്തെപ്പറ്റി പ്രതികരിച്ചത്. വിമാനത്തില്‍ നിന്നും ചാടിയതിന്റെ കാരണം വ്യക്താക്കിയിട്ടില്ല. സ്വഭാവികമായൊരു ലാന്റിങ് ആയിട്ടും എമര്‍ജന്‍സി ഡോര്‍ തുറന്നതാണ് അധികൃതരെ സംശയത്തിലാക്കുന്നത്.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway