Don't Miss

നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍

നിവിന്‍ പോളിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ പ്രേക്ഷകപ്രതീക്ഷയില്‍ മുന്നിലുള്ള ഒന്നാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ജീവചരിത്രസിനിമ. 'സ്‌കൂള്‍ ബസി'ന് ശേഷം റോഷന്‍ ഒരുക്കുന്ന ചിത്രത്തിലെ നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം 'ബാഹുബലി'യ്ക്കടക്കം വിഎഫ്എക്സ് നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്.

മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബെല്‍റ്റുമെല്ലാമായാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയില്‍ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം.

സമത്വവാദിയായും വീരനായകനായും ജനമനസ്സില്‍ എക്കാലവും ഇടം നേടിയ കള്ളനാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനാകുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും ഇന്ത്യന്‍ സിനിമയിലെ അതികായന്‍മാരാണ്.
രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദര്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് എത്തും. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന 'പ്രീവിസ്' ശൈലിയിലാവും ഷൂട്ടിംഗ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

പ്രേമം, ആക്ക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളിലൂടെ തിളങ്ങി നില്‍ക്കുന്ന നിവിന്‍പോളിയുടെ സഖാവ് പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. വന്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നു സഖാവ്. സഖാവിന്റെ ക്ഷീണം കായം കുളംകൊച്ചുണ്ണി തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway