വിദേശം

വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌

വാഷിംങ്ടണ്‍ : ഇനി പഴയപോലെ അമേരിക്കന്‍ ജീവിതം അത്ര സുഖകരമായിരിക്കില്ലെന്നു കുടിയേറ്റക്കാരോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തു എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം യാഥാര് ക്ഷേമ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്.

അമേരിക്കയിലെത്തി ആദ്യത്തെ അഞ്ചു വര്‍ഷം നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല. രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്‍ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമവും ഐശ്വര്യവും രാജ്യത്തിനു തന്നെ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.


രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേപമപദ്ധതികളുടെ ദുരുപയോഗം തടയാനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതായി ട്രംപ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ സമ്പദ്ഘടനയേയും അമേരിക്കന്‍ തൊഴിലാളികളേയും സംരക്ഷിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയുമെന്ന് ഗണ്യമായി കുറയാനാണ് സാധ്യത.

  • യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; രണ്ടാമത് ആക്രമണത്തിനെത്തിയ 5 ഭീകരരെ വെടിവച്ചു കൊന്നു, ബാഴ്‌സലോണയില്‍ മരിച്ചത് 13 പേര്‍
  • ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ
  • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
  • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
  • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
  • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
  • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway