Don't Miss

ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി

കോട്ടയം: പ്രശസ്തമായ അരുവിത്തുറ പള്ളിയുടെ മുറ്റത്തു ആനയെ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ വിവാദം. പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായാണ് ആക്ഷേപം. എന്നാല്‍ വെഞ്ചരിക്കാന്‍ കൊണ്ടുവന്ന ആനയുടെ മേല്‍ പ്രാര്‍ത്ഥിച്ചു വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളി വിശദീകരിച്ചു.

പി സി ജോര്‍ജ് എംഎല്‍എയുടെ ബന്ധുവായ പൂഞ്ഞാര്‍ മുക്കുഴി പ്ലാത്തോട്ടത്തില്‍ ജോര്‍ജ് പുതുതായിവാങ്ങിയ മഹാദേവന്‍ എന്ന ആനയെയാണ് വെഞ്ചരിച്ചത്. പാപ്പാനൊപ്പം പള്ളിമുറ്റത്തു എത്തിച്ച ആനയെ തിരുവസ്ത്രമണിഞ്ഞ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സഭാ ചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കുമെതിരായ സംഭവമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ചില വിശ്വാസികള്‍ രംഗത്തുവന്നത്.
വാഹനങ്ങള്‍ വെഞ്ചരിക്കാറുണ്ടെങ്കിലും ഇതുവരെ ആനയെ വെഞ്ചരിച്ചതായി കേട്ടിട്ടില്ല .


സംഭവം വിവാദമായതോടെ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളിയും വൈദികനും പ്രതികരിച്ചു. ആനയെ മാമോദീസ മുക്കിയതല്ല പുതുതായി വാങ്ങിയ ആനയെ പ്രാര്‍ത്ഥനക്ക് കൊണ്ടുവന്നപ്പോള്‍ വെള്ളം തളിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണു വിശദീകരണം. എന്നാല്‍ നടന്നത് മാമോദീസയാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മാത്രമല്ല ഈ ചടങ്ങിന് നല്ലൊരു തുക വാങ്ങിയതായും ആരോപണമുണ്ട്. ഏതായാലും പള്ളി മുറ്റത്തെ ആനയുടെ വെഞ്ചരിക്കല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെതോടെ അത് വലിയ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇതില്‍ വിവാദത്തിനു കാര്യമില്ലെന്നും പള്ളി പ്രതികരിച്ചു.


പാലാ രൂപതയിലെ പ്രധാന പള്ളിയായ അരുവിത്തുറ പള്ളി പിസി ജോര്‍ജിന്റെ ഇടവകയാണ്. ആനയുടെ ഉടമയായ ജോര്‍ജിന് ആറോളം ആനകളുണ്ട്.

 • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
 • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway