യു.കെ.വാര്‍ത്തകള്‍

തീവ്രവാദ ബന്ധം; ലണ്ടനില്‍ 26 കാരനെ സായുധ പോലീസ് പിടികൂടി; ആക്രമണ ഭീഷണിയില്‍ വീണ്ടും നഗരം

ലണ്ടന്‍ : തീവ്രവാദികള്‍ പലകുറി ലക്ഷ്യമിട്ട ലണ്ടനില്‍ തീവ്രവാദ ബന്ധമുള്ള യുവാവിനെ സായുധ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ വടക്കന്‍ ലണ്ടനില്‍ നിന്നാണ് 20 കാരനെ അറസ്റ്റു ചെയ്തതെന്ന് മെട്രോപൊളീറ്റന്‍ പോലീസ് അറിയിച്ചു.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. യുവാവിനെ സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുകയാണ്. വെടിവയ്പ്പൊന്നും കൂടാതെയാണ് പിടികൂടിയത്. 2000 ലെ ഭീകരവിരുദ്ധ നിയമത്തിലെ നാല്‍പ്പത്തിയൊന്നാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.


ലണ്ടന്‍ ബ്രിഡ്ജ് , വെസ്റ്റ് മിനിസ്റ്റര്‍ ആക്രമണത്തിനുശേഷം ലണ്ടനില്‍ പരക്കെ റെയ്ഡ് നടന്നുവരുകയായിരുന്നു. അറസ്റ്റിലായ യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റെയ്ഡും അറസ്റ്റും ലണ്ടന്‍ ഭീകരാരാക്രമണ ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്.

ജൂണില്‍ ഹോം ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് വരെ ഒരുവര്‍ഷം തീവ്രവാദ ബന്ധവുമായി 304 പേരെയാണ് പിടികൂടിയത്. ഇത് 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ അറസ്റ്റ് ആണ്. പിടിയിലായ 304 പേരില്‍ 12 പേര്‍ അറസ്റ്റിലായത് വെസ്റ്റ് മിനിസ്റ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ്. പിടിയിലായവര്‍ക്ക് മാഞ്ചെസ്റ്റര്‍ , ലണ്ടന്‍ ബ്രിഡ്ജ് ആക്രമങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. യുകെയും യൂറോപ്പും ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതിനാല്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 • ഗെര്‍ട്ട് ചുഴലിക്കാറ്റ് വീശുന്നു: യുകെയില്‍ ചൂട് കണക്കും , ചിലയിടങ്ങളില്‍ മഴ
 • ഇന്ത്യന്‍ ബാലനായ രാഹുല്‍ ദോഷിക്ക് യു കെയിലെ 'ചൈല്‍ഡ് ജീനിയസ്' പട്ടം
 • ഡയാനയുടെ വെളിപ്പെടുത്തല്‍ : ചാള്‍സിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞു; കാമില്ലയുടെ ജനപിന്തുണ വെറും 14%
 • ആയിരക്കണക്കിന് കുട്ടികളുടെ ജിസിഎസ്ഇ ഫലം തെറ്റാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്; മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
 • ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ടോം ആദിത്യ സന്ദര്‍ശിച്ചു, നേഴ്‌സുമാര്‍ക്കു വേണ്ട ഐ.എല്‍.ടി.എസ് സ്‌കോര്‍ 6 ആയി കുറക്കണമെന്ന് നിര്‍ദേശിച്ചു
 • നാണയപ്പെരുപ്പ നിരക്ക് മുകളിലോട്ട്; ഉപഭോതാക്കള്‍ ചെലവുചുരുക്കലില്‍ ,യുകെയില്‍ റീട്ടെയില്‍ മേഖല തിരിച്ചടിയില്‍
 • എന്‍എച്ച്എസിന്റെ ഭാവി അപകടത്തില്‍ ; പിന്നില്‍ സര്‍ക്കാരും ജെറമി ഹണ്ടും -സ്റ്റീഫന്‍ ഹോക്കിംഗ് തുറന്നടിക്കുന്നു
 • ബാഴ്‌സലോണ ഭീകരാക്രമണം: രക്ഷപെട്ട മുഖ്യപ്രതിയുടെ ചിത്രം പുറത്തുവിട്ടു, വ്യാപക പരിശോധന
 • ബാഴ്‌സലോണയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ നടി ഒളിച്ചത് ഫ്രീസറിനുള്ളില്‍
 • പ്രവാസികളുടെ മാതാപിതാക്കള്‍ക്കായി തൊടുപുഴയില്‍ യു കെ മലയാളിയുടെ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്‍റ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway