യു.കെ.വാര്‍ത്തകള്‍

ബിബിസിയില്‍ അവതാരകയുടെ വാര്‍ത്താവായനക്കിടെ ലൈവായി നീലച്ചിത്രം


ലണ്ടന്‍ : രാത്രി 10 മണിക്ക് വാര്‍ത്ത കാണുവാനിരുന്ന കുടുംബസദസിനെ ഞെട്ടിച്ചു ബിബിസിയില്‍ ലൈവായി നീലച്ചിത്ര പ്രദര്‍ശനം. വാര്‍ത്ത കാണാന്‍ 3.8 മില്ല്യണ്‍പ്രേക്ഷകര്‍ ടെലിവിഷന് മുന്നില്‍ ഇരിക്കവെയാണ് ഏവരെയും അമ്പരപ്പിച്ച് അവതാരകയായ സോഫി റാവോര്‍ത്തിന്റെ തൊട്ടുപിന്നിലെ സ്‌ക്രീനില്‍ നീലച്ചിത്രം ഓടിയത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിഞ്ഞത് തന്റെ സ്‌ക്രീന്‍ ക്യാമറ ഒപ്പിയെടുക്കുന്നത് അറിയാതെ ബിബിസി ജീവനക്കാരന്‍ ഹെഡ്‌ഫോണും ഫിറ്റ് ചെയ്ത് കസേരയില്‍ ചാഞ്ഞുകിടന്നാണ് ദൃശ്യങ്ങള്‍ കണ്ടത്.

ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് ടീം നേടിയ വിജയവാര്‍ത്തയാണ് 49-കാരിയായ റാവോര്‍ത്ത് അവതരിപ്പിച്ചത്. ഇതിന്റെ വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണുകള്‍ ഇടതുഭാഗത്തുള്ള സ്‌ക്രീനിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു, അവതാരിക തനിക്ക് പിന്നില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അറിഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ ഉടന്‍ ട്വീറ്റുകളുമായി രംഗത്തെത്തി. 'നിങ്ങളുടെ അവതാരിക ഒരു റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഒരു നീലച്ചിത്രം പിന്നണിയില്‍ അരങ്ങേറുന്നത്?', പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ബിബിസി. മധ്യ ലണ്ടനിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസില്‍ ജീവനക്കാര്‍ ചാറ്റ് ചെയ്യുന്നതും, സൊള്ളുന്നതും, വഴക്കിടുന്നതുമായ നിരവധി സംഭവങ്ങള്‍ ഇതിന് മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ബിബിസി പോലൊരു ചാനലില്‍ ജീവനക്കാരന്‍ നീലച്ചിത്രം കാണുന്നത് ലൈവില്‍ പിടിക്കപ്പെടുന്നത്. എന്നാല്‍ ജീവനക്കാരന്‍ ഒരു ആക്ഷന്‍ ചിത്രമാണ് കണ്ടതെന്നാണ് അവകാശവാദം. ആ ദിവസത്തെ പ്രധാനവാര്‍ത്തകള്‍ അടങ്ങുന്നതിനാല്‍ പത്തുമണിവാര്‍ത്തക്കു വളരെയധികം പ്രേക്ഷകരുണ്ട്.

 • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
 • വെ​യ്ന്‍​സ്റ്റീനെതിരെ പീഡന പരാതി 49 ആയി; ഓസ്കര്‍ സമിതിയില്‍നിന്ന് നീക്കി
 • ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷന് സമീപം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്; സംഭവം ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍
 • മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും; ജനപ്രിയ ബജറ്റുമായി ഫിലിപ്പ് ഹാമണ്ട്
 • എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് ചോക്കളേറ്റ് ബാറുകളും സ്വീറ്റ് ബാഗുകളും ഔട്ട്
 • സംഹാരരൂപം പൂണ്ട് 'ഒഫീലിയ' യുകെ തീരത്ത്; ദുന്തര ഭീതിയില്‍ അയര്‍ലണ്ട്; മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കും
 • ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ ലണ്ടനിലും നടിമാരെ പീഡിപ്പിച്ചു, ഭാര്യ വിവാഹമോചനത്തിന്, രക്ഷപ്പെട്ട ഐശ്വര്യയ്ക്ക് അഭിനന്ദനം
 • വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഇന്ന് ലണ്ടനില്‍ സ്വീകരണം
 • 'ഓര്‍മയില്‍ ഒരു ഗാനം' നിറക്കൂട്ടിലെ പൂമാനമേ... ആലാപനം അനിറ്റ ബെന്നി
 • യുകെയില്‍ ആസിഡുമായി പൊതുസ്ഥലത്തു എത്തിയാല്‍ ജയിലിലാകും; കത്തി സൂക്ഷിച്ചാലും പിടിവീഴും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway