വിദേശം

ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍

വാഷിങ്ടണ്‍ : ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയന്‍ നടപടിക്കെതിരെ അമേരിക്ക സ്വീകരിച്ച യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭീഷണിക്ക് മറുപടിയായാണ് ഉത്തര കൊറിയയുടെ മറു ഭീഷണി. മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.


യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയന്‍ സൈനീക വക്താവും വ്യക്തമാക്കി. മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൊറിയയെ പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ സര്‍വ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും ഉത്തര കൊറിയ പറഞ്ഞു. അറുപതോളം ആണവായുധങ്ങള്‍ കിവശമുള്ള ഉത്തര കൊറിയ അത് പ്രയോഗിക്കുമെന്നു ആശങ്കയുണ്ട്.


പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗുവാം. ഇവിടെ ഇപ്പോള്‍ ഉത്തരകൊറിയയുടെ കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ട്.


ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

 • പാകിസ്താനില്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ചാവേര്‍ സ്‌ഫോടനം; എട്ട് മരണം
 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway