ദേശീയം

അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി

ന്യുഡല്‍ഹി: അത്യന്തം നാടകകീയതയ്ക്കു ഒടുക്കം ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു എന്നായിരുന്നു സോണിയയുടെ പ്രതികരണം. വിജയത്തില്‍ സന്തോഷമുണ്ടെന്നും ഏറെ ആശ്വാസം തോന്നുന്നതായും അവര്‍ പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ പറയാന്‍ അവര്‍ തയ്യാറായില്ല. സഹപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഇതിനകം സംസാരിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ എന്നാണ് സോണിയയുടെ നിലപാട്.

ഇഞ്ചോടിഞ്ച് മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ 44 വോട്ട് നേടിയാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ വിജയിച്ചത്. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ ഒരു ബിജെപി വിമതന്റെ വോട്ടും പട്ടേലിന് കിട്ടി.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway