ചരമം

പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

പാണത്തൂര്‍ : കാസര്‍കോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പവിത്രംകയം പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അങ്കണവാടിയില്‍നിന്നെത്തിയ സന ഫാത്തിമയെ വീട്ടുമുറ്റത്തുനിന്ന് കാണാതാവുകയായിരുന്നു. ഓവുചാലില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും സമീപത്തെ ഓവുചാലിലും പുഴയിലും നിര്‍ത്താതെ തിരച്ചില്‍ നടത്തി. കഴിഞ്ഞ രണ്ടുദിവസം നീലേശ്വരത്തുനിന്നെത്തിയ തീരരക്ഷാസേനാംഗങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. ഇതൊന്നും ഫലം കാണാത്തതിനെത്തുടര്‍ന്നു കളക്ടറുടെ ആവശ്യപ്രകാരം കേന്ദ്ര ഭൗമശാസ്ത്രപഠനകേന്ദ്ര സംഘത്തെയും സംസ്ഥാന ദുരന്തനിവാരണസേന തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
  • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടം: ജീവനക്കാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്
  • പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • ഡല്‍ഹിയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
  • സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കൈയില്‍ പണമില്ലാത്തിനാല്‍ പതിനേഴുകാരി വിഷം കഴിച്ച് ജീവനൊടുക്കി
  • കര്‍ണാടകയില്‍ കാറപകടത്തില്‍ നാലു മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway