യു.കെ.വാര്‍ത്തകള്‍

ഭവന വിപണിയിലെ മാന്ദ്യം ലണ്ടനിലടക്കം ബാധിക്കുന്നു; വീടുവിലയിടിയുന്നു

ലണ്ടന്‍ : ശരവേഗത്തില്‍ കുതിക്കുകയായിരുന്ന ലണ്ടനിലെ വീടുവില കഴിഞ്ഞമാസം മുതല്‍ ഇടിവ് രേഖപ്പെടുത്തുന്നു. ലണ്ടനില്‍ നിന്നും തെക്ക് കിഴക്കു ഇംഗ്ലണ്ടിലേക്ക് മാന്ദ്യംവ്യാപിക്കുന്നുവെന്ന് സര്‍വേയര്‍മാര്‍ വ്യക്തമാക്കുന്നു. ഈ മേഖലയിലെ വീട് വിപണിയില്‍ ആക്ടിവിറ്റികള്‍ താഴോട്ട് പോവുമ്പോള്‍ യുകെയുടെ മറ്റ് മേഖലകളില്‍ വീടുകളുടെ ശരാശരി വില വര്‍ധിക്കുന്ന പ്രവണതയാണുള്ളതെന്നും വ്യക്തമായിട്ടുണ്ട്. ജൂലൈയിലെ കണക്കുകള്‍ പ്രകാരം നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വീടുകളുടെ വില വര്‍ധിച്ചിരുന്നുവെന്നാണ് ദി റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് (റിക്‌സ്) ചൂണ്ടിക്കാട്ടുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില പ്രദേശങ്ങളില്‍ വിലകള്‍ കയറുന്ന പ്രവണത നിലനില്‍ക്കുന്നുവെന്നാണ് റിക്‌സ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ജൂണിലെ വീട് വിലകളില്‍ നിന്നും ജൂലൈയില്‍ വിലകള്‍ താഴ്ന്നിരിക്കുന്നുവെന്നാണ് മറ്റുള്ള സര്‍വേയര്‍മാര്‍ അഭിപ്രായയപ്പെടുന്നത്.

ജൂലൈ സര്‍വേ പ്രകാരം അതിന് മുമ്പത്തെ രണ്ട് മാസങ്ങളില്‍ മിക്ക വീടുകള്‍ക്കും ചോദിക്കുന്ന വിലയും അവ അവസാനം വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയും തമ്മില്‍ അന്തരമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഹൗസിംഗ് മാര്‍ക്കറ്റിലെ സെയില്‍സ് ആക്ടിവിറ്റിയില്‍ അനിശ്ചിതത്വം ഉണ്ട്.

പ്രോപ്പര്‍ട്ടി വിപണിയുമായി ബന്ധപ്പെട്ടുണ്ടായ നികുതി സംബന്ധമായ മാറ്റങ്ങളാണ് ഇത്തരത്തില്‍ വിലത്താഴ്ചക്ക് വഴിയൊരുക്കിയ പ്രധാന കാരണം. കൂടാതെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും വിലയിടിവിന് കാരണമായി.

 • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
 • വെ​യ്ന്‍​സ്റ്റീനെതിരെ പീഡന പരാതി 49 ആയി; ഓസ്കര്‍ സമിതിയില്‍നിന്ന് നീക്കി
 • ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷന് സമീപം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്; സംഭവം ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍
 • മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും; ജനപ്രിയ ബജറ്റുമായി ഫിലിപ്പ് ഹാമണ്ട്
 • എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് ചോക്കളേറ്റ് ബാറുകളും സ്വീറ്റ് ബാഗുകളും ഔട്ട്
 • സംഹാരരൂപം പൂണ്ട് 'ഒഫീലിയ' യുകെ തീരത്ത്; ദുന്തര ഭീതിയില്‍ അയര്‍ലണ്ട്; മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കും
 • ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ ലണ്ടനിലും നടിമാരെ പീഡിപ്പിച്ചു, ഭാര്യ വിവാഹമോചനത്തിന്, രക്ഷപ്പെട്ട ഐശ്വര്യയ്ക്ക് അഭിനന്ദനം
 • വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഇന്ന് ലണ്ടനില്‍ സ്വീകരണം
 • 'ഓര്‍മയില്‍ ഒരു ഗാനം' നിറക്കൂട്ടിലെ പൂമാനമേ... ആലാപനം അനിറ്റ ബെന്നി
 • യുകെയില്‍ ആസിഡുമായി പൊതുസ്ഥലത്തു എത്തിയാല്‍ ജയിലിലാകും; കത്തി സൂക്ഷിച്ചാലും പിടിവീഴും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway