യു.കെ.വാര്‍ത്തകള്‍

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ ബലാത്സംഗം: 18 അംഗ ഏഷ്യന്‍ സംഘം കുറ്റക്കാര്‍

ലണ്ടന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും യുവതികളേയും പാര്‍ട്ടിയിലെത്തിച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുന്ന സംഘം പിടിയിലായി. പതിനേഴ് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തി. ബലാത്സംഗം, മയക്കുമരുന്ന് വിതരണം, വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.


ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്ത്യന്‍, ഇറാഖ്, ഇറാന്‍, തുര്‍ക്ക് വംശജരായ ബ്രിട്ടീഷ് പൗരന്‍മാരാണ് ശിക്ഷിക്കപ്പെട്ടത്. പിടിയിലായവരില്‍ ഭൂരിഭാഗവും ന്യൂകാസിലിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ താമസിക്കുന്നവരാണ്. ഓപ്പറേഷന്‍ ഷെല്‍ട്ടര്‍ എന്ന് പേരിട്ടിരുന്ന ന്യൂകാസിലിലെ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ അന്വേഷണം ദേശീയ തലത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്നതിനെതിരേ നടത്തുന്ന ഓപ്പറേഷന്‍ സാങ്ച്വറിയുടെ ഭാഗമായിട്ടാണ് നടപ്പിലാക്കിയത്.

പ്രായപൂര്‍ത്തിയായ പുരുഷന്‍മാരാണ് പെണ്‍കുട്ടികളെ വശീകരിച്ച് സെഷന്‍സുകള്‍ എന്ന് വിളിക്കുന്ന പാര്‍ട്ടികളിലെത്തിക്കുന്നത്. അതിന് ശേഷം ഇവരെ കൊക്കെയ്ന്‍, കഞ്ചാവ്, മദ്യം, മെഫ്രഡോണ്‍ പോലുള്ള മയക്കുമരുന്നുകള്‍ നല്‍കി ബോധം നശിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുയോ ലൈംഗിക വേഴ്ച നടത്താന്‍ പ്രേരിപ്പിക്കുയോ ചെയ്യാറുണ്ടായിരുന്നുവെന്ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ഇരകളായ ചിലര്‍ 108 ല്‍ വിളിച്ച് സാമൂഹ്യ പ്രവര്‍ത്തകരോട് അനുഭവങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഉംബ്രിയ പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. 2011 മുതല്‍ 2014 വരെ നടന്ന സംഭവങ്ങളില്‍ 20 ഓളം യുവതികള്‍ പൊലീസിന് മൊഴി നല്‍കി.


ഓപ്പറേഷന്‍ സാങച്വറിയുടെ ഭാഗമായി ഇതുവരെ 100 ഓളം പേരെ ശിക്ഷിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിതരണം, ആധുനിക അടിമത്വം, ആയുധങ്ങള്‍ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പലരും അറസ്റ്റിലായിരിക്കുന്നത്.
2014 ലാണ് നോര്‍ത്തംബ്രിയ പൊലീസ് ഓപ്പറേഷന്‍ സാങ്ച്വറി ആരംഭിക്കുന്നത്.

 • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
 • വെ​യ്ന്‍​സ്റ്റീനെതിരെ പീഡന പരാതി 49 ആയി; ഓസ്കര്‍ സമിതിയില്‍നിന്ന് നീക്കി
 • ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷന് സമീപം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്; സംഭവം ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍
 • മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും; ജനപ്രിയ ബജറ്റുമായി ഫിലിപ്പ് ഹാമണ്ട്
 • എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് ചോക്കളേറ്റ് ബാറുകളും സ്വീറ്റ് ബാഗുകളും ഔട്ട്
 • സംഹാരരൂപം പൂണ്ട് 'ഒഫീലിയ' യുകെ തീരത്ത്; ദുന്തര ഭീതിയില്‍ അയര്‍ലണ്ട്; മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കും
 • ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ ലണ്ടനിലും നടിമാരെ പീഡിപ്പിച്ചു, ഭാര്യ വിവാഹമോചനത്തിന്, രക്ഷപ്പെട്ട ഐശ്വര്യയ്ക്ക് അഭിനന്ദനം
 • വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഇന്ന് ലണ്ടനില്‍ സ്വീകരണം
 • 'ഓര്‍മയില്‍ ഒരു ഗാനം' നിറക്കൂട്ടിലെ പൂമാനമേ... ആലാപനം അനിറ്റ ബെന്നി
 • യുകെയില്‍ ആസിഡുമായി പൊതുസ്ഥലത്തു എത്തിയാല്‍ ജയിലിലാകും; കത്തി സൂക്ഷിച്ചാലും പിടിവീഴും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway