വീക്ഷണം

കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!

കേരളത്തിലേ ആതുരാലയങ്ങളെ എന്ത് വിളിക്കണം? അറവുശാലകളെന്നോ കഴുത്തറപ്പന്‍ മുതലാളിമാരുടെ അത്യാര്‍ത്തി സ്ഥാപനങ്ങളെന്നോ? കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം 'ദൈവത്തിന്റെ സ്വന്തം നാടിനെ' നാണക്കേടിന്റെ പരകോടിയിലെത്തിച്ചു എന്ന് പറയാതെ വയ്യ.

തമിഴ്നാട്ടുകാരനായ മുരുകന്‍ എന്ന തൊഴിലാളി അപകടത്തില്‍പ്പെട്ടു. നല്ലവരായ നാട്ടുകാര്‍ സഹായഹസ്തവുമായി ഓടിയെത്തി. സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുമെത്തി. പരിക്കേറ്റയാളുമായി അടുത്തുള്ള ആശുപത്രിയിലേക്ക്. അവിടെ പ്രഥമ ശുശ്രൂഷ നല്‍കി കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നു. പിന്നീട് ഒരുമനുഷ്യ ജീവന്‍ ജീവിക്കാന്‍ എഴില്‍പ്പരം ആശുപത്രികളില്‍ ആംബുലന്‍സു കയറിയിറങ്ങി. ഏഴരമണിക്കൂര്‍ പണിപ്പെട്ടിട്ടും പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.


ആതുരാലയങ്ങളുടെ അനാസ്ഥയാണ് ഒരു പാവം തൊഴിലാളിയുടെ ജീവനെ പന്താടിയത്. ആശുപത്രി മുതലാളിമാരുടെ അത്യാര്‍ത്തിയാണ് മനുഷ്യ ജീവന് പുല്ലുവില കല്‍പ്പിക്കുന്നത്. കൂട്ടിരിക്കാനാളില്ല, വെന്റിലേറ്ററില്ല എന്നീ കാരണങ്ങള്‍ നിരത്തി ആ യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുത്തുകയായിരുന്നു അവര്‍ . മറ്റു രോഗികളില്‍ നിന്ന് കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്നവര്‍ ഒരു പാവം തൊഴിലാളിയുടെ ജീവനെടുക്കാന്‍ കാരണക്കാരായി. അത്യാഹിതത്തില്‍പ്പെടുന്നവരുടെ നേരെ മുഖം തിരിക്കുന്ന ഇത്തരം ആശുപത്രികളെ കരിമ്പട്ടികയില്‍പെടുത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്. ഒരു മുതലാളിയോ രാഷ്ട്രീയ നേതാവോ ആയിരുന്നു മുരുകന്റെ സ്ഥാനത്തു എങ്കില്‍ എന്താകുമായിരുന്നു സജ്ജീകരണങ്ങള്‍...

കൊല്ലത്തും തിരുവനന്തപുരത്തുമുള്ള പേരുകേട്ട ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ചികിത്സ നിഷേധിച്ചു എന്നറിയുമ്പോളാണ് കേരളം നാണക്കേടിന്റെ പരകോടിയിലെത്തുന്നത്.

തലസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉള്ളതാണ്. അപകടത്തില്‍പ്പെട്ട രോഗിക്ക് വേണ്ട ശുശ്രൂഷ നല്‍കാന്‍ സാധിക്കുന്നില്ല എന്ന് സമര്ഥിക്കുമ്പോള്‍ മലയാളികളുടെ ശിരസ് നാണക്കേടുകൊണ്ടു കുനിഞ്ഞുപോവുകയാണ്.
ഇത്തരക്കാരെ ശിക്ഷിക്കാന്‍ നമ്മുടെ നിയമ വ്യവ്യസ്ഥയില്‍ മാര്‍ഗ്ഗങ്ങളില്ലേ..? ഇവരൊന്നും ആ സ്ഥാനത്തു ഇരിക്കാനര്‍ഹരല്ല.


നൂറുശതമാനം സാക്ഷരത നേടി എന്നഭിമാനിക്കുന്നവര്‍ ഇത്രമാത്രം അധഃപതിക്കാമോ? ലാഭക്കൊതിയന്മാരായ കുറെ പേര്‍ക്കുവേണ്ടി ഒരു സംസ്ഥാനമാണ് തലകുനിക്കേണ്ടിവന്നത്.


ഈ തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ച ശേഷം ചോദിച്ചിരുന്നെങ്കില്‍ ജനം പിരിവിട്ടു ഈ ലാഭക്കൊതിയന്മാര്‍ക്കു പണം നല്കുമായിരുന്നല്ലോ. അപകടത്തില്‍പ്പെട്ടു റോഡില്‍ കിടക്കുന്നവരെ രക്ഷിക്കുന്നില്ല, സമയത്തു ആശുപത്രിയില്‍ എത്തിക്കുന്നില്ല എന്നൊക്കെയായിരുന്നു ഇതുവരെയുള്ള ആക്ഷേപം. ഇവിടെ ആശുപത്രിയില്‍ എത്തിക്കപ്പെട്ട രോഗിയുടെ അവസ്ഥ കണ്ടില്ലേ.. മണിക്കൂറുകള്‍ ആശുപത്രി തോറും കയറിയിറങ്ങി ആംബുലന്‍സില്‍ 'കൊല്ലപ്പെടാനാ'യിരുന്നു ആ തൊഴിലാളിയുടെ വിധി. ഇനിയെങ്കിലും ഇതുപോലെ സംഭവിക്കാതിരിക്കാന്‍ ഉണരൂ കേരളമേ ഉണരൂ..

 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 • ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചു, മാണിയെ കൊല്ലാക്കൊല ചെയ്തു; കോണ്‍ഗ്രസിനെതിരെ 'പ്രതിച്ഛായ'; പുറത്തുപോകാനുറച്ചു മാണിഗ്രൂപ്പ്
 • സാധാരണക്കാരുടെകൂടെ സമയം ചെലവിടാന്‍ കൊതിക്കുന്ന യുകെയിലെ അസാധാരണക്കാരനായ ഒരു മലയാളി ഡോക്ടര്‍
 • ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തുപോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളുടെ അവസ്ഥയെന്താവും?-ടോം ജോസിന്റെ ലേഖനം
 • മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു
 • വെയില്‍സിലേയ്ക്ക് പോകൂ; ഇടുക്കിയും മറയൂരും കാല്‍വരിമൗണ്ടും രാമക്കല്‍മേടും കാണാം- ടോം ജോസിന്റെ യാത്രാവിവരണം
 • കരുണാകരന്റെ പോലീസല്ല റോബര്‍ട്ട്‌ പീലിന്റെ 'ബോബി'സ്‌, ജനമൈത്രി പോലീസിന്റെ ഉദയം...
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway