യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണു; ബസ് കടയിലേക്ക് ഇടിച്ചുകയറി

ലണ്ടന്‍ : തിരക്കേറിയ ലണ്ടന്‍ ഹൈസ്ട്രീറ്റില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കെ ഡബിള്‍ഡക്കര്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. വന്‍ ദുരന്തം ഒഴിവായി. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റര്‍സീയില്‍ എ3036-ലൂടെ കടന്നുപോകുകയായിരുന്ന ബസിന്റെ ഡ്രൈവറാണ് കുഴഞ്ഞുവീണത്. അതോടെ ബസ് കടയിലേക്ക് ഇടിച്ചുകയറി.
ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ തന്റെ ബോധം നഷ്ടപ്പെടുകയാണെന്ന് യാത്രക്കാരോട് പറഞ്ഞതിന് പിന്നാലെ അപകടം സംഭവിച്ചു. ബസ് കിച്ചണ്‍ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
യാത്രക്കാര്‍ സഹായത്തിനായി നിലവിളിച്ചു.ടോപ്പ് ഡെക്കില്‍ കുടുങ്ങിയ യാത്രക്കാരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ടോപ്പ് ഡെക്കില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ ബസ് കട്ട് ചെയ്താണ് പുറത്തിറക്കിയത്. ലാവന്‍ഡര്‍ ഹില്ലില്‍ രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ബസ് പെട്ടെന്ന് റോഡില്‍ നിന്നും തെന്നിമാറി ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് യാത്രക്കാരനായ ആന്‍ഡ്രൂ മാത്യൂസ് പറഞ്ഞു

ഒരു ഡസനോളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ 10 യാത്രക്കാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട ബസിന് താഴെ നിന്നും പുക ഉയര്‍ന്നതോടെ തീപിടിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. കനത്ത പൊട്ടിത്തെറി ശബ്ദം കേട്ട് ഭീകരാക്രമണം ആണെന്നായിരുന്നു ആദ്യം കരുതിയത്.

 • ജെറ്റ്സിയ്ക്ക് കൊവന്‍ട്രി നാളെ വിടനല്‍കും; പൊതുദര്‍ശനം വീട്ടില്‍
 • ഹാരി-മേഗന്‍ വിവാഹ ശുശ്രൂഷ നയിക്കാന്‍ സന്നദ്ധതയറിയിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
 • ബിര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു
 • ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു
 • കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച
 • കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും
 • ബെന്നിമാത്യുവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ മലയാളിസമൂഹം മിഡില്‍സ്ബറോയിലേക്ക് , സംസ്‌കാരശുശ്രൂഷകള്‍ രാവിലെ 10ന് തുടങ്ങും
 • മാഞ്ചസ്റ്ററിലെ കൂട്ടക്കൊല: വീടിനു തീയിട്ട അക്രമികള്‍ സമീപത്തെ വീട്ടിലിരുന്നു അത് ആസ്വദിച്ചു
 • മഞ്ഞുവീഴ്ചയ്ക്കു ശമനമില്ല; കൊടുംതണുപ്പിനെ വെല്ലുവിളിച്ച് വഴിയിലിറങ്ങിയ 20കാരന്‍ മരിച്ചുവീണു, മുന്നറിയിപ്പുമായി അധികൃതര്‍
 • യുകെയില്‍ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ച്ചയില്‍ ; കുടുംബബജറ്റ്‌ താളം തെറ്റും, പലിശ നിരക്ക് ഉയരാന്‍ സാധ്യത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway