നാട്ടുവാര്‍ത്തകള്‍

ദിലീപിന്റെ ബ്ളാക് മെയില്‍ പരാതി കിട്ടിയപ്പോള്‍ താരം നിരീക്ഷണത്തിലായിരുന്നെന്ന് ഡിജിപി; എല്ലാം കോടതിയെ അറിയിക്കും

കൊച്ചി: ദിലീപിന്റെ ബ്ളാക് മെയില്‍ പരാതി തനിക്കു കിട്ടിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ അപ്പോഴൊക്കെ കേസില്‍ ദിലീപ് നിരീക്ഷണത്തിലായിരുന്നെന്നു അദ്ദേഹം പറഞ്ഞു. പോലീസിന്റെ നിരീക്ഷണത്തിലുള്ള ഒരാളില്‍ നിന്ന് പരാതി ലഭിച്ചാല്‍ അത് സംബന്ധിച്ച് പലതും പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും ബെഹ്‌റ പറഞ്ഞു. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അത് പൊലീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദിലീപും പൊലീസും പറയുന്നത് ശരിയാണ്. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയലക്ഷ്യമാകും. കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയില്‍ പൊലീസ് ഉടന്‍ സത്യവാങ് മൂലം നല്‍കും. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച കാര്യം അന്നുതന്നെ ഡിജിപിയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടുദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നല്‍കിയെന്നുമാണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.


അതേസമയം, ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദം പൊളിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ദിലീപ് വാട്‌സ് ആപ് വഴി ഡി.ജി.പിക്ക് അയച്ച സന്ദേശം പരാതിയായി കണക്കാക്കാന്‍ കഴിയില്ലെന്നും പോലീസ് പറയുന്നു. . മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത്. 25 ദിവസം വൈകി ഏപ്രില്‍ 22നാണ് ദിലീപ് പോലീസിനെ വിവരങ്ങള്‍ ധരിപ്പിച്ചതെന്നു പറയുന്നു. ഇക്കാര്യങ്ങള്‍ അടുത്ത ദിവസം സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.

ഡി.ജി.പി ലോക്നാഥ് ബെഹ്‌റയെ വെട്ടിലാക്കിയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയെ നേരിട്ട് ആക്രമിച്ചും ആയിരുന്നു പ്രത്ഭ കിമിനല്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ തയാറാക്കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ . ബി.സന്ധ്യയുടെയും മഞ്ജുവാര്യരുടെയും അടുത്ത ബന്ധം കേസിനെ ബാധിച്ചെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും ബന്ധത്തെക്കുറിച്ചുംപറഞ്ഞപ്പോള്‍ വീഡിയോ ഓഫാക്കിയെന്നും ഹര്‍ജിയിലുണ്ട്.


കൂടാതെ ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. കൂടാതെ സിനിമയ്ക്കുള്ളിലെ ഗൂഡാലോചനയെക്കുറിച്ചും പറയുന്നു. പള്‍സര്‍ സുനിയെ കണ്ടിട്ട് പോലുമില്ലെന്നും ആണയിടുന്നു.കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.

  • മലയാള നടിമാരുടെ ചിത്രം വച്ച് കാര്‍ഡ് അടിച്ചിറക്കി ദുബായില്‍ പെണ്‍വാണിഭ സംഘങ്ങള്‍
  • ജയിലില്‍ കഴിയുന്ന വി.കെ ശശികല കൂളായി ജയിലിനു പുറത്ത് പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
  • പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സംഭവമറിഞ്ഞ പിതാവ് ഹൃദയംപൊട്ടി മരിച്ചു
  • ദിലീപിന് നാളെ നിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഓണം ജയിലില്‍ , തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന്‍
  • ഓണം: പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍ ; ഈടാക്കുന്നത് പത്തിരട്ടിയിലേറെ
  • വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു
  • കോണ്‍ഗ്രസ് തിരിച്ചടിച്ചു, മോഡിയെ കാണാനില്ലെന്ന് വാരണാസിയില്‍ പോസ്റ്റര്‍
  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway