യു.കെ.വാര്‍ത്തകള്‍

കാമില്ലയെ കണ്ടു; വിവാഹജീവിതം അവസാനിച്ചെന്ന് ഡയാന തിരിച്ചറിഞ്ഞ നിമിഷം!

ലണ്ടന്‍ : ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പ്രമേയമാക്കിയ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ചാനല്‍ 4 യുകെ ജനതയെ ഓരോ ദിവസവും ഞെട്ടിക്കുകയാണ്. ഡയാന- സ്വന്തം വാക്കുകളിലൂടെ പറഞ്ഞ കാര്യങ്ങളും സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളും ആണ് വിവാദം കത്തിപ്പടര്‍ത്തുന്നത്.


കാമില്ല പാര്‍ക്കര്‍ ചാള്‍സിന്റെ ജീവിതത്തില്‍വന്നതിനെക്കുറിച്ചാണ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ചാള്‍സിന് കാമുകിയോടുള്ള ശ്രദ്ധ മാറുന്നതിനായി ചെയ്ത സാഹസങ്ങളും കാമില്ലയുടെ സഹോദരിയുടെ 40-ാം പിറന്നാളിന് ഡയാന വരുന്നുവെന്ന വാര്‍ത്ത കേട്ട് അവര്‍ ഉച്ചത്തില്‍ അസഭ്യം വിളിച്ചെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ചാള്‍സിനെ ക്ഷണിച്ചതിനൊപ്പം ഡയാനയെ പേരിനു ക്ഷണിച്ചിരുന്നുവെന്നല്ലാതെ അവര്‍ പങ്കെടുക്കാന്‍ കാമില്ല ആഗ്രഹിച്ചിരുന്നില്ല. പക്ഷെ രാജകുമാരി മനഃപ്പൂര്‍വ്വമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറങ്ങിയത്. വിവാഹത്തിന് ശേഷം എട്ട് വര്‍ഷം പിന്നിടുമ്പോഴായിരുന്നു ഈ അകല്‍ച്ച. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ആ രാത്രിയില്‍ തന്റെ ഭര്‍ത്താവിനെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് ഡയാന തിരിച്ചറിയുകയായിരുന്നു എന്ന് ഡോക്യുമെന്ററി പറയുന്നു.



പാര്‍ട്ടിയില്‍ ഡയാന രാജകുമാരിയും, കാമില്ലയും നേര്‍ക്കുനേര്‍ സംസാരിക്കുന്ന ഘട്ടവുമെത്തി. രണ്ട് മക്കളും, ലോകത്തെ പുരുഷന്‍മാര്‍ മുഴുവനും നല്‍കുന്ന ശ്രദ്ധയും പോരെയെന്നായിരുന്നു കാമില്ലയുടെ ചോദ്യംമാത്രേ. തന്റെ ഭര്‍ത്താവിനെ വേണമെന്നായിരുന്നു ഡയാനയുടെ മറുപടി. ആ ശ്രമം വിജയിച്ചില്ല, അന്ന് ഡയാന തന്റെ വിവാഹ ജീവിതം അവസാനിച്ചെന്ന് തിരിച്ചറിഞ്ഞു , എന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.


ഡയാനയുടെ സ്വാകാര്യ ജീവിതത്തില്‍ നിന്നുമുള്ള രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ ആയതുകൊണ്ട് ഇവ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ചാനല്‍ 4 ഉടമകളുടെ നിലപാട്.

  • ഗെര്‍ട്ട് ചുഴലിക്കാറ്റ് വീശുന്നു: യുകെയില്‍ ചൂട് കണക്കും , ചിലയിടങ്ങളില്‍ മഴ
  • ഇന്ത്യന്‍ ബാലനായ രാഹുല്‍ ദോഷിക്ക് യു കെയിലെ 'ചൈല്‍ഡ് ജീനിയസ്' പട്ടം
  • ഡയാനയുടെ വെളിപ്പെടുത്തല്‍ : ചാള്‍സിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞു; കാമില്ലയുടെ ജനപിന്തുണ വെറും 14%
  • ആയിരക്കണക്കിന് കുട്ടികളുടെ ജിസിഎസ്ഇ ഫലം തെറ്റാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്; മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
  • ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ടോം ആദിത്യ സന്ദര്‍ശിച്ചു, നേഴ്‌സുമാര്‍ക്കു വേണ്ട ഐ.എല്‍.ടി.എസ് സ്‌കോര്‍ 6 ആയി കുറക്കണമെന്ന് നിര്‍ദേശിച്ചു
  • നാണയപ്പെരുപ്പ നിരക്ക് മുകളിലോട്ട്; ഉപഭോതാക്കള്‍ ചെലവുചുരുക്കലില്‍ ,യുകെയില്‍ റീട്ടെയില്‍ മേഖല തിരിച്ചടിയില്‍
  • എന്‍എച്ച്എസിന്റെ ഭാവി അപകടത്തില്‍ ; പിന്നില്‍ സര്‍ക്കാരും ജെറമി ഹണ്ടും -സ്റ്റീഫന്‍ ഹോക്കിംഗ് തുറന്നടിക്കുന്നു
  • ബാഴ്‌സലോണ ഭീകരാക്രമണം: രക്ഷപെട്ട മുഖ്യപ്രതിയുടെ ചിത്രം പുറത്തുവിട്ടു, വ്യാപക പരിശോധന
  • ബാഴ്‌സലോണയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ നടി ഒളിച്ചത് ഫ്രീസറിനുള്ളില്‍
  • പ്രവാസികളുടെ മാതാപിതാക്കള്‍ക്കായി തൊടുപുഴയില്‍ യു കെ മലയാളിയുടെ റിട്ടയര്‍മെന്റ് അപ്പാര്‍ട്ട്മെന്‍റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway