Don't Miss

യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്

ഖൊരക്ക്പൂര്‍: ഉത്തര്‍പ്രദേശിലെ ഖൊരക്ക് പൂരില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഇതോടെ അഞ്ചു ദിവസത്തിനിടെ മരണ സംഖ്യ 63 ആയി.മരണപ്പെട്ടത് ഏഴ് പേര്‍ മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.കോണ്‍ഗ്രസ് നേതാക്കള്‍ ഗൊരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.


സംഭവത്തില്‍ യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രിയെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയെയും വിളിപ്പിച്ചതായാണ് വിവരം. യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം 5 തവണ ലോക്‌സഭയെ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് ഖൊരക്പൂര്‍.


കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച ആശുപത്രിയില്‍ 5 ദിവസം കൊണ്ട് 63 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓക്‌സിജന്റെ ലഭ്യതകുറവ് മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഓക്‌സിജന്‍ കുടിശിക തുക നല്‍കാനുണ്ടെന്ന് സ്ഥിരീകരിച്ച അധികൃതകര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനെ ചുമതലപ്പെടുത്തിയെന്നും വ്യക്തമാക്കി.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളുള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

ആശുപത്രി അധികൃതര്‍ നല്‍കാനുള്ള 65 ലക്ഷം രൂപ കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചത്. മൂന്നു വാര്‍ഡുകളിലായി പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പ്രതിഷേധ സൂചകമായി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച ആദ്യ ദിവസം 20 കുട്ടികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. ഇതിനുപുറമെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്തുവന്നത്.
കുട്ടികള്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ ജാഗരൂഗരാകുകയും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തു.

എന്നാല്‍ വീണ്ടും വിതരണം നിലയ്ക്കുകയായിരുന്നു. ഇതോടെ 10 കുട്ടികള്‍ കൂടി മരിച്ചു. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. ഉത്തര്‍പ്രദേശിലെ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.

 • മൂന്നു വയസുകാരിയുടെ മിസിംഗ്: അമേരിക്കയില്‍ മലയാളി പിതാവിനെ കാത്തിരിക്കുന്നത് 20 വര്‍ഷം തടവ്; നിര്‍ണ്ണായക തെളിവ് കിട്ടിയതായി സൂചന
 • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway