സിനിമ

പലര്‍ക്കും ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്ന സംശയമുണ്ട് -നടി സുബി സുരേഷ്

എല്ലാര്‍ക്കും അറിയേണ്ടത് ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്നാണെന്ന് നടി സുബി സുരേഷ്. പലര്‍ക്കും ഈ സംശയമുണ്ട്. ചാനല്‍ പരിപാടിക്കിടെയാണ് സുബി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയും ആ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു അറിവ്. എനിക്ക് ഇക്കാര്യം ആരെയും ബോധിപ്പിക്കേണ്ടതില്ലെന്ന് സുബി പറയുന്നു. ചിലപ്പോള്‍ ആ സംശയം ഉള്ളതുകൊണ്ടായിരിക്കും എന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വിളിക്കാത്തതെന്ന് സുബി പറയുന്നു. അത് പറഞ്ഞ് ഒന്ന് ശരിയാക്കണമെന്നും സുബി തമാശരൂപത്തില്‍ പറയുന്നു.


അമേരിക്കയില്‍ നടന്ന ദിലീപ് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. ആ ട്രിപ്പിനിടയ്ക്ക് നാദിര്‍ഷ പറഞ്ഞു 'ഈ ട്രിപ്പിനിടയ്ക്ക് കുറേ കാര്യങ്ങള്‍ തെളിയാനുണ്ടായിരുന്നു. അതൊക്കെ തെളിയിച്ചു. ഇനിയാകെ തെളിയിക്കാനുള്ളത് നീ ആണാണോ പെണ്ണാണോ എന്നുള്ളതാണ്'-സുബി പറയുന്നു.


പരിപാടിക്ക് പോകുമ്പോള്‍ മിമിക്രി ടീമിനൊപ്പമാണ് കൂടുതല്‍ കൂട്ടുകൂടുന്നത്. പിഷാരടി, ധര്‍മജന്‍, യൂസഫ് തുടങ്ങിയവരുടെ ഗ്രൂപ്പുണ്ട്. ഷോപ്പിങ് ഒന്നും വലുതായി ചെയ്യാത്തതുകൊണ്ട് ഇവരോടൊപ്പം കറങ്ങാന്‍ പോകും. അതൊക്കെ കൊണ്ടായിരിക്കും ഇവര്‍ക്കെല്ലാം ഇങ്ങനൊരു സംശയം വരാന്‍ കാരണംമെന്നും സുബി പറയുന്നു.

വീഡിയോ

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പോലീസില്‍ പരാതി നല്‍കി
  • ഹോട്ടല്‍ ബിസിനസില്‍ നിന്ന് മല്ലികാ സുകുമാരന്‍ രമേഷ് പിഷാരടിയുടെ സിനിമയിലൂടെ വീണ്ടും
  • മീന -മോഹന്‍ലാല്‍ ഹിറ്റ്‌ താരജോഡി വീണ്ടും; കൂടെ തൃഷയും
  • മാമാങ്ക ചിത്രത്തില്‍ ചരിത്ര കഥാപാത്രമായി മമ്മൂട്ടി, സംവിധാനം നവാഗതന്‍
  • സരിതാ നായരെ ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ച നടിക്കെതിരെ കുട്ടി സഖാക്കളുടെ സൈബര്‍ ആക്രമണം, പൊട്ടിക്കരഞ്ഞു യുവതി
  • സിനിമയില്‍ അനുവാദത്തോടെയുള്ള പീഡനമാണ് കൂടുതലെന്ന്‌ പത്മപ്രിയ
  • കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി: യെച്ചൂരിയുടെ നിലപാട് തളളി
  • മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, സിനിമ അഞ്ചു ഭാഷകളില്‍
  • സംവിധാനം സലിംകുമാര്‍ ; അനുശ്രീയും ജയറാമും നായികാനായകന്‍മാര്‍
  • ഇനി അഭിനയിക്കുക എന്ന ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളു; നയം വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway