നാട്ടുവാര്‍ത്തകള്‍

ഞാനൊരു മലയാളിയാണ്; ബിജെപിക്കാരനായിട്ട് കൂട്ടേണ്ടെ- പിണറായി സര്‍ക്കാറിനോട് ശ്രീശാന്ത്

കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിജെപിക്കാരനായത് കൊണ്ടാകാം ഇത്. തന്നെ രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തരുതെന്നും മനോരമ ന്യൂസിലെ നേരെ ചൊവ്വെയില്‍ ശ്രീശാന്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്നൊക്കെ നല്ല നല്ല മെസേജുകള്‍ വന്നു. അത് ചിലപ്പോള്‍ ബിജെപി ആയിട്ടായിരിക്കും. സങ്കടം പറയുന്നതല്ല, താനൊരു മലയാളി ആണെന്നും ബിജെപിക്കാരനായിട്ട് തന്നെ കൂട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിവെച്ച് നോക്കുമ്പോള്‍ താനൊരു ബിജെപിക്കാരനാണ്. അതില്‍ എല്ലാമുപരി താനൊരു ക്രിക്കറ്ററാണ്. സ്‌പോര്‍ട്‌സ് പേഴ്‌സണാണ്. അത്തരത്തില്‍ കാണണമെന്നും ശ്രീശാന്ത് പറയുന്നു.

കമ്മ്യൂണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരോ തന്നോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നില്ല. അവര്‍ ചോദിച്ചിരുന്നെങ്കില്‍.... നമ്മുടെ വീട്ടില്‍ അച്ഛന്‍, അതുപോലെ അച്ഛന്‍ ഒരു ശുദ്ധ കമ്മ്യൂണിസ്റ്റാണ്, അമ്മ കോണ്‍ഗ്രസാണ്. ടി.എന്‍ സീമചേച്ചി തന്റെ വല്യച്ഛന്റെ മകളാണ്. സ്വന്തം അച്ഛന്റെ ചേട്ടന്റെ മകളാണ്. അവരും കമ്മ്യൂണിസ്റ്റാണ്. തന്നെ സഹായിച്ച കെ.വി തോമസ് സാര്‍ കോണ്‍ഗ്രസാണ്. തന്റെ അമ്മായി പഞ്ചായത്തിലെ ആശാ സനല്‍ കോണ്‍ഗ്രസുകാരിയാണെന്നും പറഞ്ഞാണ് ശ്രീശാന്ത് സംഭാഷണം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് പാര്‍ട്ടി അംഗ്വതവും എടുത്തിരുന്നു.

  • മലയാള നടിമാരുടെ ചിത്രം വച്ച് കാര്‍ഡ് അടിച്ചിറക്കി ദുബായില്‍ പെണ്‍വാണിഭ സംഘങ്ങള്‍
  • ജയിലില്‍ കഴിയുന്ന വി.കെ ശശികല കൂളായി ജയിലിനു പുറത്ത് പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
  • പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സംഭവമറിഞ്ഞ പിതാവ് ഹൃദയംപൊട്ടി മരിച്ചു
  • ദിലീപിന് നാളെ നിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഓണം ജയിലില്‍ , തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന്‍
  • ഓണം: പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍ ; ഈടാക്കുന്നത് പത്തിരട്ടിയിലേറെ
  • വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു
  • കോണ്‍ഗ്രസ് തിരിച്ചടിച്ചു, മോഡിയെ കാണാനില്ലെന്ന് വാരണാസിയില്‍ പോസ്റ്റര്‍
  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway