വീക്ഷണം

ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്

ഈയിടെ കണ്ട ഏറ്റവും ഹൃദയ സ്പര്‍ശിയായ വാട്ട്സ്ആപ്പ് സന്ദേശം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. വേണ്ടതും വേണ്ടാത്തതും പ്രചരിപ്പിക്കുന്ന ഇക്കാലത്തു ഇത് എത്രയോ മനോഹരം. മൂന്നു കുട്ടികള്‍ കൂടി ഒരു ത്രിവര്‍ണ്ണ പതാക ഉണ്ടാക്കി കമ്പില്‍ കെട്ടി ഉയര്‍ത്തുന്നു. ഇതില്‍ എന്താണ് പ്രത്യേകതയെന്നല്ലേ!

പതാക രാജ്യസ്നേഹത്തിന്റെ പ്രതീകമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ നാനാത്വത്തിന്‍ ഏകത്വത്തിന്റെ നേര്‍സാക്ഷി. വിവിധ മതങ്ങളുടെയും ഭാഷകളുടെയും ബഹിര്‍സ്ഫുരണത്തില്‍ എന്നേ ചിതറി തെറിക്കേണ്ടയിടത്താണ് മഹത്തായ ഒത്തൊരുമയും സ്നേഹവും കൊണ്ട് ലോകത്തിന്റെ മുന്നില്‍ ജനാധിപത്യത്തില്‍ ഒന്നാമതായി നട്ടെല്ല് നിവര്‍ത്തി അഭിമാനത്തോടെ നില്‍ക്കുന്നു.


വീണ്ടും വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മുസ്‌ലിം ദേവാലയമായ മോസ്കിന്റെ മുന്നില്‍ നിന്നും അഹിംസയുടെയും സഹനത്തിന്റെയും പ്രതീകമായ പച്ചനിറമാര്‍ന്ന ഒരു കഷ്ണം ശീല ശേഖരിച്ച് ബാലന്‍ അമ്പലനടയിലേക്ക് ഓടുന്നു. അവിടെയുള്ള ദൈവങ്ങളുടെ മുന്നില്‍ നിന്ന് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഓറഞ്ചു ശീലയുമായി മറ്റൊരു ബാലന്‍ . അവര്‍ ഓടുന്നത് പള്ളി നടയിലേക്ക്. കുരിശില്‍ നിന്നും നന്‍മയുടെയും പ്രകാശത്തിന്റെയും നിറമാര്‍ന്ന വെള്ളയും ശേഖരിച്ചുകൊണ്ടു കുട്ടികള്‍ ഒന്നിച്ചു കൂടി അവയെ തുന്നിച്ചേര്‍ക്കുന്നു. അങ്ങനെ ഇന്ത്യയുടെ ഒത്തൊരുമയുടെ പതാക അവര്‍ സൃഷ്ടിച്ചെടുക്കുന്നു.


പുരാതന സംസ്കാരത്തിന്റെ പ്രതീകമായ അശോകസ്തംഭം അതില്‍ വരച്ചു ചേര്‍ക്കുകയും ചെയ്യുമ്പോള്‍ ഭാരതത്തിന്റെ ഏകത്വം പൂര്‍ത്തിയാവുന്നു.


നാനാജാതി മതസ്ഥര്‍ ഒന്നിച്ചുയര്‍ത്തുന്ന ആ പതാകയാണ് നാം എന്താണെന്ന് ലോകത്തിനു മുമ്പില്‍ തുറന്നു കാണിക്കുന്നത്. ഇങ്ങനെയായിരിക്കണം നാം ഇന്ത്യക്കാര്‍ . സ്വന്തം സ്വാര്‍ത്ഥ താല്പര്യത്തിനായി സാമ്പത്തിക നേട്ടത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളും മത മൗലിക വാദികളും കണ്ടു പഠിക്കേണ്ട പാഠമാണിത്. ആ കുട്ടികള്‍ കാണിച്ചു തരുന്നതിന്റെ പത്തിലൊന്നു രാജ്യസ്നേഹം നിങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെങ്കില്‍ മറ്റു മതങ്ങളെയും മനുഷ്യരെയും സ്നേഹിക്കാന്‍ പഠിക്കുക. ഇനിയെങ്കിലും തമ്മില്‍ പോരടിക്കുന്ന ഇന്ത്യ എന്ന നാമം നമുക്ക് എന്നന്നേയ്ക്കുമായി ഉപേക്ഷിക്കാം.

ഇതുപോലൊരു വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ ആ മനുഷ്യ സ്നേഹിക്കു, രാജ്യ സ്നേഹിക്കു ഒരു വലിയ സലൂട്ട്.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway