വിദേശം

ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ


ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ ചെയ്ത ഏഴ് പാപങ്ങള്‍ എന്ന് എണ്ണിപ്പറഞ്ഞാണ് വീഡിയോ.

ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു യുവതിയാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളുടേയും ഇന്‍ഫോഗ്രാഫിക്‌സുകളുടേയും സഹായത്തോടെയുള്ള വീഡിയോയില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചില കാര്യങ്ങള്‍ പരാമര്‍ശിച്ച് പരിഹസിക്കുന്നുമുണ്ട്. ന്യൂഡല്‍ഹിയുടെ ഏഴ് പാപങ്ങള്‍ എന്ന പേരിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള വാദങ്ങളുള്ളത്.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രീതിയില്‍ തലപ്പാവ് വച്ച ഒരാളേയും വീഡിയോയില്‍ കാണാം. ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്ന ഈ കഥാപാത്രത്തെ പരിഹാസ രൂപേണെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഭൂട്ടാന്‍ പ്രതിനിധിയെന്ന തരത്തില്‍ ഒരാളും വീഡിയോയിലുണ്ട്.
ചൈനയുടെ ഭൂപ്രദേശത്തില്‍ ഇന്ത്യ അതിക്രമിച്ചിട്ട് കയറിയിട്ട് ഇത് രണ്ട് മാസമാവുന്നു. ഇന്ത്യ- ചൈന സൈന്യം ഡോക്‌ലാമില്‍ മുഖാമുഖം നില്‍ക്കുകയാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറും. ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനറിയാം തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം ചൈനയുടേതാണെന്ന്. എന്നാല്‍ സത്യം ഉള്‍ക്കൊള്ളാതെ ഉറക്കം നടിക്കുന്ന ഇന്ത്യയെ എങ്ങനെ ഉണര്‍ത്താനാണ്!? വീഡിയോയില്‍ ആരോപിക്കുന്നു.
നിങ്ങള്‍ക്ക് ഞങ്ങളോട് കളിക്കണമെങ്കില്‍ അത് ഞങ്ങളുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം മാത്രമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway