വീക്ഷണം

പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...

മനുഷ്യനെ നാശത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന ചരസും കഞ്ചാവും കൊക്കയിനും പോലുള്ള ലഹരി മരുന്നുകളാണ് ഒരു തലമുറയെ നശിപ്പിച്ചതെങ്കില്‍ ഇപ്പോളിതാ ആധുനിക കാലഘട്ടത്തില്‍ കമ്പ്യൂട്ടറുകളിലൂടെയും ഫോണുകളിലൂടെയും വേറൊന്നു ആവിര്‍ഭവിച്ചിരിക്കുന്നു. അതിലേറ്റവും വിഷമേറിയതെന്ന് ചോദിച്ചാല്‍
ബ്ലൂവെയില്‍ അഥവാ നീലത്തിമിംഗലം കളി തന്നെ.


എന്താണ് ബ്ലൂവെയില്‍ ? ഒരു ഇന്റര്‍നെറ്റ് ഗെയിം ആയി അവതരിച്ചു. 50 ദിവസം കൊണ്ട് ഇതുപയോഗിക്കുന്ന ആളെ സ്വയം മരണത്തിലേക്ക് തള്ളിവിടുന്ന ക്രൂരമായ വിനോദം. കടലില്‍ വസിക്കുന്ന നീലത്തിമിംഗലങ്ങള്‍ തീരത്തെത്തി തങ്ങളുടെ നീണ്ട കൊമ്പുകള്‍ മണലില്‍ കുത്തിതാഴ്ത്തി സ്വയം മരണത്തിനു കീഴ്‌പ്പെടുന്നു.


എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വ്യക്തമല്ലെങ്കിലും അവ സ്വയം മരണം ഏറ്റുവാങ്ങുന്നു. ഇതില്‍ നിന്നാവാം ഈ ഗെയിമിന്റെ ഉത്ഭവം. ലോകത്തു ഈ കളിയിലൂടെ അനേകം മരണങ്ങള്‍ നടന്നു കഴിഞ്ഞു. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ അഡ്മിനിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കളി നിയന്ത്രിക്കപ്പെടുന്നത്. ആദ്യം രസത്തിനു വേണ്ടി തുടങ്ങുന്ന ഗെയിം കളി പുരോഗമിക്കുംതോറും അഡ്മിന്റെ നിയന്ത്രണത്തിലാവുകയും അവരുടെ ചരടുവലിക്കൊത്തു നീങ്ങേണ്ടിവരുകയും ആണ്.


ചലഞ്ചുകളിലൂടെ നീങ്ങുന്ന കളിയില്‍ യുവജനങ്ങളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ സാഹസികമായ ഇനങ്ങള്‍ ചേര്‍ത്ത് അവരുടെ ധീരതയെ മുതലെടുത്തു അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. കത്തി ഉപയോഗിച്ച് കൈയില്‍ മുറിവുണ്ടാക്കുക, നഗ്ന ഫോട്ടോയെടുത്തു അഡ്മിന് അയച്ചു കൊടുക്കുക, ഏതെങ്കിലും പാലത്തിന്റെ കൈവരികളില്‍ കയറിയിരിക്കുക, രാവിലെ നാല് മണിക്ക് എഴുന്നേറ്റു വീടിന്റെ വെളിയില്‍ പോവുക, ദിവസം മുഴുവന്‍ ഹൊറര്‍ സിനിമകള്‍ കാണുക, സൂചികൊണ്ട് കുത്തി ശരീരത്തില്‍ ചിത്രം വരച്ചു അത് അഡ്മിന് അയച്ചുകൊടുക്കുക... ഇങ്ങനെ അമ്പതോളം ചലഞ്ചുകള്‍ ചെയ്തു തീര്‍ക്കുമ്പോള്‍ കളിക്കുന്ന ആളുടെ മനസ് ആത്മഹത്യ ചെയ്യാന്‍ പാകപ്പെട്ടു കഴിഞ്ഞിരിക്കും. ഇടയ്ക്കു വച്ച് കളി നിര്‍ത്തിയാല്‍ പലവിധത്തിലുള്ള ഭീഷണിയിലൂടെയും ട്രാപ്പിലൂടെയും കളിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അഡ്മിന് സാധിക്കുന്ന തരത്തിലാണ് ഓരോ ചലഞ്ചും മുന്നോട്ടു നീക്കുന്നത്.


21 വയസു മാത്രമുള്ള റഷ്യക്കാരനായ ഫിലിപ് ബുഡികീന്‍ എന്ന സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ഇത് കണ്ടുപിടിച്ചത്. 2013 ലായിരുന്നു ഇത്. പിന്നീട് ഇത് ലോകത്തെല്ലായിടത്തും പ്രചരിച്ചു. വ്യാപകമായി പ്രചരിക്കുന്നതിനു മുമ്പേ കണ്ടുപിടിച്ചു തടയാതെ രാജ്യങ്ങളിലെല്ലാം പലരും അപകടത്തില്‍പ്പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway