അസോസിയേഷന്‍

ആയിരം പേര്‍ക്കുള്ള സദ്യയുമായി ബ്രിസ്‌കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന്

ബ്രിസ്റ്റോള്‍ : യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാ കേന്ദ്രമായ ബ്രിസ്‌കയുടെ ( ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ) ഇത്തവണത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു . 2016 ലെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കുള്ള സദ്യക്കുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നു വരുന്നത് . കാറ്ററിംഗ് കമ്പനിയെ ഏല്‍പ്പിക്കാതെ ഇത്രയധികം ഭക്ഷണം ഉണ്ടാക്കുകയെന്ന ശ്രമകരമായ കാര്യം വിജയിക്കുന്നതിനു പിന്നില്‍ കമ്മറ്റിയെ കൂടാതെ ധാരാളം നിസ്വാര്‍ത്ഥ കരങ്ങളാണെന്ന് പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ പറഞ്ഞു.
വിവിധ പ്രാദേശിക അസോസിയേഷനുകളും കൂടാതെ മറ്റു ബ്രിസ്‌ക അംഗങ്ങളും ഒന്ന് ചേരുമ്പോള്‍ എല്ലാം ഭംഗിയായി പൂര്‍ണതയിലെത്തും.

സദ്യക്ക് ശേഷമുള്ള കലാപരിപാടികളില്‍ ബ്രിസ്റ്റോളിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാവും. ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ ആണ് കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. മറ്റൊരു ആര്‍ട്‌സ് സെക്രട്ടറിയായ സന്ദീപ് കുമാറും കമ്മറ്റി അംഗങ്ങളും എല്ലാ പിന്തുണയും നല്‍കുന്നു .

ഓണത്തിന് മുന്നോടിയായുള്ള ചീട്ടു കളി മത്സരവും, പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് നടക്കുന്നത് . വടം വലി മത്സരം സെപ്റ്റംബര്‍ ഒന്‍പതിന് ഓണസദ്യയ്ക്ക് ശേഷം നടക്കും. വടം വലിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു .

 • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു
 • യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി : ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന 'സൂപ്പര്‍ സാറ്റര്‍ഡേ' വീണ്ടും
 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
 • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway