യു.കെ.വാര്‍ത്തകള്‍

ദാവൂദിന്റെ 21 പേരുകള്‍ ബ്രിട്ടന്റെ ഉപരോധ പട്ടികയില്‍ , എല്ലാം കറാച്ചി വിലാസങ്ങള്‍

ലണ്ടന്‍ : ഇന്ത്യ തെരയുന്ന കൊടും കുറ്റവാളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്‌ ബ്രിട്ടന്റെ സാമ്പത്തിക ഉപരോധം. യുകെയില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയിലാണ് ദാവൂദ് ഇബ്രാഹിമും. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള മൂന്ന് വിലാസങ്ങളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കറാച്ചിയിലെ തന്നെ മറ്റൊരു വിലാസം ഒഴിവാക്കിയിട്ടുണ്ട്.

ട്രഷറി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന പട്ടികയില്‍ ദാവൂദ് ഇന്ത്യന്‍ പൗരനാണെന്ന് പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഘേറാണ് ദാവൂദിന്റെ ജന്മസ്ഥലമായി പറയുന്നത്.


പട്ടികയില്‍ നല്‍കിയിട്ടുള്ള ദാവൂദിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ: പിതാവ് – ഷെയ്ഖ് ഇബ്രാഹിം അലി കസ്കര്‍, മാതാവ് ആമിന ബീ, ഭാര്യ – മെഹ്ജാബീന്‍ ഷെയ്ഖ്.
അബ്ദുല്‍ റഹ്മാന്‍ , അബ്ദുല്‍ , ഇസ്മായില്‍ , അനീസ്, ഇബ്രാഹിം, ഷെയ്ഖ്, മുഹമ്മദ്, ഭായ്, ദാവൂദ്, ഇക്ബാല്‍, ദിലീപ്, അസീസ്, ഫാറൂഖി, ഹസന്‍ തുടങ്ങി 21 ഉപനാമങ്ങളും ദാവൂദിനുണ്ടെന്ന് പട്ടിക സാക്ഷ്യപ്പെടുത്തുന്നു.


2003 നവംബര്‍ 7 നാണ് ഇയാളുടെ പേര് ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്നത്. 1993ലെ മുംബൈ സീരിയല്‍ ബോംബാക്രമണത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കുകയും പാക്ക് ഒത്താശയോടെ കറാച്ചിയില്‍ ഒളിവില്‍ കഴിയുകയുമാണിപ്പോള്‍. എന്നാല്‍ പാക്കിസ്ഥാന്‍ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway