ചരമം

റഗ്ബിയില്‍ വീട്ടില്‍ കുഴഞ്ഞുവീണ കൊല്ലം സ്വദേശി ആന്റണി മരിച്ചു, വിയോഗം മകളുടെ വിവാഹ ഒരുക്കത്തിനിടെ

ലണ്ടന്‍ : കവന്‍ട്രിയിലെ റഗ്ബിയില്‍ വീട്ടില്‍ കുഴഞ്ഞുവീണ കൊല്ലം സ്വദേശി ആന്റണി(53 ) മരിച്ചു. കവന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

ഏതാനും ആഴ്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ മകളുടെ വിവാഹത്തിന്. ഇതിന്റെ ഒരുക്കങ്ങള്‍ നടന്നു വരികയായിരുന്നു. കാലങ്ങളായി രോഗബാധിതനായിരുന്നെങ്കിലും മരുന്നുകളുമായാണ് ആന്റണി നടന്നിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് കവന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റണിയും ഭാര്യയും റോയല്‍ മെയില്‍ ജീവനക്കാരാണ്.

വളരെ വര്‍ഷങ്ങളായി യുകെയില്‍ താമസിച്ചുവരികയാണ് കുടുംബം.കൊല്ലം സ്വദേശികളാണ്. ഇരുവരുടേയും കുടുംബം യുകെയില്‍ ഉള്ളതിനാല്‍ ഇവിടെ വച്ച് തന്നെ സംസ്‌കാരം നടത്താനാണ് തീരുമാനം.

നോട്ടിങ്ഹാം യൂണിവേഴ്‌സില്‍ നിന്ന് മകള്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഡെര്‍ബിയില്‍ നിന്ന് മകന്റെ സ്‌കൂളില്‍ പോകാനുള്ള സൗകര്യം പരിഗണിച്ച് റഗ്ബിയിലേക്ക് താമസം മാറ്റി.ഇവിടത്തെ ഗ്രാമര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മകന്‍ .

 • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
 • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
 • തങ്കമ്മ ജോര്‍ജ് നിര്യാതയായി
 • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
 • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
 • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
 • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
 • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
 • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway