നാട്ടുവാര്‍ത്തകള്‍

മന്ത്രികെ.കെ ശൈലജയുടെ കസേര ഇളകുന്നു; പ്രൈവറ്റ് സെക്രട്ടറിക്കു പിന്നാലെ രാജിയെന്ന് സൂചന

തിരുവനന്തപുരം: സ്വജന പക്ഷപാതത്തിനു ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കസേര ഇളകുന്നു. ശൈലജയ്‌ക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗവും പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിപക്ഷം സമരം ശക്തമാക്കിയിരിക്കുന്നു. ആരോപണ വിധേയരായ ഇപി ജയരാജനും ശൈലജയ്ക്കും ഇരട്ട നീതിയാണ് നല്കുന്നതെന്നു പ്രതിപക്ഷം ആക്ഷേപിച്ചെങ്കിലും ആ ആക്ഷേപം പാര്‍ട്ടിക്കുള്ളിലും വലിയൊരു വിഭാഗത്തിനു മുന്നിലുണ്ട്.


പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാരാണ് മന്ത്രിയുടെ രാജിക്കു വേണ്ടി സത്യാഗ്രഹമിരിക്കുന്നത്. അവരുടെ സമരം നിയമസഭാ സമ്മേളനം കഴിയുമ്പോള്‍ അവസാനിച്ചേക്കും. പക്ഷേ, അത് ജനത്തിനു മുന്നില്‍ മന്ത്രിക്കും സര്‍ക്കാരിനും നല്കുന്നത് മോശം ഇമേജ് ആയിരിക്കുമെന്ന് പൊതു ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.

തത്കാലം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ബലികൊടുത്ത് പ്രശ്‌നം തണുപ്പിക്കാനാണ് ശ്രമം. സര്‍ക്കാരിന്റെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നു വ്യാഖ്യാനിച്ച് മാറ്റാനാണ് തീരുമാനം. എന്നാല്‍ മന്ത്രിയുടെ രാജി അനിവാര്യമാകുമെന്നാണ് വിലയിരുത്തല്‍.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‌നത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും മന്ത്രിക്ക് കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതാണ് വലിയ വിവാദമായത്. ഇതിനു രണ്ടിനും കാരണക്കാരന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു.

ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥനാണ് മന്ത്രി ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി. ഇദ്ദേഹത്തെ ഒഴിവാക്കി സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂലിയായ അഡിഷണല്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിലൂടെ മന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ നിയന്ത്രണത്തിനും പാര്‍ട്ടി ലക്ഷ്യമിടുന്നു.

എന്നാല്‍, പ്രൈവറ്റ് സെക്രട്ടറിയെ മാറ്റുന്നതു കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇതിനു കണ്ണൂരില്‍ നിന്നു തന്നെയുള്ള ചിലരുടെ പിന്തുണയുമുണ്ട്.

ഈ സാഹചര്യത്തില്‍ ഒരു മന്ത്രിസഭാ അഴിച്ചു പണിക്കും സാദ്ധ്യത തെളിയുന്നുണ്ട്. അഴിച്ചു പണി നടത്തുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാം. കഴിവു കുറഞ്ഞവരെ അപ്രസക്തമായ വകുപ്പുകളിലേക്ക് മാറ്റാം. കഴിവുള്ളവര്‍ക്കു പ്രധാന വകുപ്പുകള്‍ നല്കാം. ഒപ്പം അഴിച്ചുപണിയുടെ പേരില്‍ അനഭിമതരെ ഒഴിവാക്കുകയും ചെയ്യാം.


ശൈലജ രാജി വയ്‌ക്കേണ്ടിവന്നാല്‍ അത് പിണറായി സര്‍ക്കാരിലെ മൂന്നാമത്തെ രാജിയാവും. ഇപി ജയരാജന്‍, ബന്ധു നിയമനത്തിന്റെ പേരിലാണ് ഒഴിയേണ്ടി വന്നത്. എ കെ ശശീന്ദ്രന്‍ ഫോണ്‍ വിവാദത്തിലും.


അതിനിടെ, കെ.കെ ശൈലജയ്ക്കെതിരെ പുതിയ ആരോപണവും ഉയര്‍ന്നു. കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് എം.ഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിയമന അപേക്ഷ ക്ഷണിക്കാതെ മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സൊസൈറ്റി റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എം ഡിയുടെ നിയമനം നടത്തിയെന്നാണ് ആരോപണം.


കെ.എച്ച്.ആര്‍.ഡബ്ലി.എസ് എംഡിയായി അശോക് ലാലിനെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന്‍ പ്രവേശനത്തിലും മന്ത്രി സ്വന്തം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ടത്. അപേക്ഷ സ്വീകരിക്കാതെ മന്ത്രിയുടെ കുറിപ്പ് വഴി നിയമനം നടത്തിയെന്നും സ്വജനപക്ഷപാതമാണിതെന്നും ആരോപിച്ച പ്രതിപക്ഷം മന്ത്രിയുടെ താല്‍പര്യ പ്രകാരം നടത്തിയ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

 • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
 • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
 • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
 • അന്വേഷണം നാദിര്‍ഷയെയും കാവ്യയും ചുറ്റിപ്പറ്റി; ഇരുവരും പ്രതിയാകുമെന്നു സൂചന, വീണ്ടും ചോദ്യം ചെയ്യല്‍
 • മദ്യലഹരിയില്‍ സീരിയല്‍ നടിമാര്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു
 • ദിലീപിനെതിരേ സിനിമാലോകത്തുനിന്നടക്കം അഞ്ചിലേറെ സാക്ഷികള്‍ ; രമ്യാനമ്പീശനും സാക്ഷി, അ​ന്വേ​ഷ​ണം തു​ട​രും
 • കണ്ണൂരില്‍ വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
 • 22 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് 55 വര്‍ഷം കഠിനതടവ്
 • ജയരാജനെതിരെ തെളിവില്ല; ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്
 • പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിക്ക് നീതി ലഭിക്കില്ല; പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway