നാട്ടുവാര്‍ത്തകള്‍

മോഹന്‍ലാലും മഞ്ജുവും ജോഡിയാകുന്ന 'ഒടിയനെ' ക്കുറിച്ചു ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: മോഹന്‍ലാലും മഞ്ജുവും ജോഡിയാകുന്ന ഒടിയന്‍ സിനിമയെക്കുറിച്ചും ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ദിലീപിനോട് ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്നാണ് ഹൈക്കോടതിയില്‍ ബി.രാമന്‍പിളള വാദിച്ചത്. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വിശ്വാസമാണിതിന് പിന്നില്‍. ഈ തെറ്റിദ്ധാരണയാണ് കേസില്‍ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന് പ്രേരണയായതെന്നും വാദമുയര്‍ന്നു.

ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി മഞ്ജു വാര്യരെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. വിവാഹമോചനത്തിന് മുമ്പും മഞ്ജുവാര്യര്‍ ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മാധ്യമങ്ങളുമായി അടുപ്പമുളള ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന് മൊഴി നല്‍കിയ സമയത്ത് ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്ന അന്വേഷണ സംഘം ക്യാമറ ഓഫാക്കിയതായി ജാമ്യഹര്‍ജിയില്‍ നേരത്തെ ദിലീപ് പറഞ്ഞിരുന്നു.


പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് ഭരണമുന്നണിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ആരോപണമുണ്ട്. ദിലീപിനോട് നീരസം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ശ്രീകുമാര്‍ മേനോനെന്നും ഹര്‍ജിയില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ ചിലര്‍ തന്റെ ഭാവി തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ കേസ് എന്നാണ് ജാമ്യഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന വാദം. മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയുമായ ഫാന്റസി സ്വഭാവമുളള ത്രില്ലര്‍ ചിത്രമാണ് ഒടിയന്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഷൂട്ടിങ് വാരണാസിയില്‍ തുടങ്ങി. നേരത്തെ ശ്രീകുമാര്‍ മേനോനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

 • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
 • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
 • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
 • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
 • കൂട്ടമാനഭംഗം, ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി
 • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
 • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
 • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
 • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
 • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway