വിദേശം

'പന്നീ.. തിരിച്ച് പോകൂ'; ഇന്ത്യന്‍ സി.ഇ.ഒയ്ക്ക് ട്രംപ് ആരാധികയുടെ അധിക്ഷേപം

വാഷിംങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് നേരെ ട്രംപ് ആരാധകന്റെ വംശീയാധിക്ഷേപം. പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്‍ ഗാന്ധിക്ക് നേരെ ട്രംപ് ആരാധിക രൂക്ഷമായ വംശീയാധിക്ഷേപം നടത്തിയത്.
വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ചതിനെ വിമര്‍ശിച്ചാണ് രവീണ്‍ സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം എഴുതിയത്. ഇതോടെ രൂക്ഷവിമര്‍ശങ്ങളുമായെത്തിയ ട്രംപ് ആരാധിക 'ഇന്ത്യയിലേക്ക് പോടാ പന്നീ 'എന്നായിരുന്നു രവീണിനോട് പറഞ്ഞത്.
ഷാര്‍ലെറ്റ്‌സ്‌വില്ലെയില്ലെക്കും അന്തരഫലങ്ങള്‍ക്കും ശേഷം ഞാന്‍ ഇനിയൊരിക്കലും ട്രംപിനെ പിന്തുണയ്ക്കില്ല. തൊഴിലില്ലായ്മ ഒരു ശതമാനമായാലും, സാമ്പത്തിക വളര്‍ച്ച 7 ശതമാനമായാലും ശരി. ചില വിഷയങ്ങള്‍ സാമ്പത്തികത്തിനും മേലെയാണ്. എന്നെപ്പോലെയല്ലാത്ത അമേരിക്കക്കാരെ വെറുക്കുന്ന ഒരു പ്രസിഡന്റിനെ ഒരിക്കലും ഞാന്‍ പിന്തുണക്കില്ല’ എന്നായിരുന്നു രവീണ്‍ പറഞ്ഞിരുന്നത്.
ഇതിനുശേഷം ഇ-മെയിലിലുടെയും ട്വിറ്ററിലൂടെയുമായിരുന്നു രവീണിനു നേരെ ഭീഷണിയും അധിക്ഷേപവും വന്നത്. 'നിങ്ങള്‍ ഒരു …….. ഇന്ത്യന്‍ പന്നിയാണ്' എന്നായിരുന്നു ഒരു സ്ത്രീയുടെ വാക്കുകള്‍. നിങ്ങള്‍ നിങ്ങളുടെ ചവറ്റ് കൊട്ടയുമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങിക്കോളൂ എന്നും അവര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡറായ ഇന്ത്യന്‍ വംശജ നിക്കി ഹാലെയെയും ആ സ്ത്രീ അധിക്ഷേപിച്ചു. നിക്കിയെ 'ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരി' എന്ന് വിളിച്ച അവര്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കുമെന്നും പറഞ്ഞു. ഒന്നര മിനുട്ടോളം നീണ്ട അവരുടെ സംസാരത്തില്‍ സിഖ് വംശജരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും സ്ഥാനപതികള്‍ക്കെതിരേയും വലിയ അധിക്ഷേപമാണ് നടത്തിയത്.
തനിക്കെതിരെ നടന്ന അധിക്ഷേപത്തിന്റെ ശബ്ദസന്ദേശം രവീണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway