വിദേശം

ഫ്രഞ്ച് പ്രസിഡന്റിന്റെ ഒരു മാസത്തെ മേക്കപ്പ് ചെലവ് 7 ലക്ഷം രൂപ!

പാരീസ്: ഫ്രാന്‍സിന്റെ യുവ പ്രസിഡന്റിന്റെ സൗന്ദര്യ സംരക്ഷണത്തിലൂടെ ഖജനാവ് ചോരുന്നു. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ മേക്കപ്പ് പ്രേമമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മേക്കപ്പിന് മാത്രമായി ഒരു മാസം ഏഴു ലക്ഷം രൂപയാണ് പ്രസിഡന്റ് ചെലവിടുന്നതെന്നാണ് പുറത്തു വന്ന വിവരം.

39 വയസ്സ് മാത്രം ഉള്ള മാക്രോണ്‍ സൗന്ദര്യ സംരക്ഷണത്തിനായി ഏഴു ലക്ഷം രൂപ ചെലവിടുന്നെങ്കില്‍ ഇരട്ടി പ്രായമുള്ള ഭാര്യ ബ്രിജിത്ത്എത്ര ലക്ഷം മുടക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

ചെലവേറിയ പ്രസിഡന്റെന്നാണ് മാക്രോണിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ സൗന്ദര്യം കൂട്ടാന്‍ എത്ര ലക്ഷം മുടക്കാനും പ്രസിഡന്റിന് മടിയില്ലെന്നാണ് പ്രചരണം. മേക്കപ്പിന് മാത്രമായി ഒരു ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്. ഓരോ പൊതു പരിപാടികള്‍ക്കും മുന്‍പായി ഈ ജീവനക്കാരിയെത്തി പ്രസിഡന്റിനെ മേക്കപ്പ് ചെയ്യും. എപ്പോഴും സുന്ദരനായിരിക്കാന്‍ ശ്രദ്ധിക്കുന്ന പ്രസിഡന്റിന്റെ മേക്കപ്പിനായി ചെലവാകുന്ന പണം മുഴുവന്‍ ഖജനാവില്‍ നിന്നുമാണ് പോകുന്നത്. ഇതിനകം ഇരുപത് ലക്ഷത്തിലധികം രൂപയാണ് പ്രസിഡന്റിന്റെ മേക്കപ്പ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ടി വന്നത്.

ഇതൊക്കെയാണെങ്കിലും അറുപത്തിനാലുകാരിയായ ഭാര്യ ബ്രിജിത്തിനൊപ്പമുള്ള പ്രസിഡന്റിന്റെ ജീവിതം ഫ്രഞ്ച്കാര്‍ ആദരവോടെയാണ് കാണുന്നത്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway