ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ -കൊമേഴ്‌സ് ആന്‍ഡ് ഡയറക്ടര്‍ സെല്ലിങ് രംഗത്തേക്ക്

ഇ-കൊമേഴ്‌സും ഡയറക്ടര്‍ സെല്ലിംഗും ഒരേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട്, ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ദുബായിക്ക് പുറമേ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.മുതല്‍മുടക്കാതെ വരുമാനമുണ്ടാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിസിനസ് അവസരം നല്‍കുന്നു എന്നതാണഅ ഇതിന്റെ പ്രത്യേകത.ഫിജികാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഞങ്ങളുടെ മറ്റ് ബ്രാന്‍ഡുകളുടേതുമായി പതിനായിരത്തില്‍ പരം ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണ്.ഫിസിക്കലി ആന്‍ഡ് ഡിജിറ്റലി സെയില്‍ ചെയ്ത് ലഭിക്കുന്ന ലാഭത്തിന്റെ 42 ശതമാനം ബിസിനസ് അഫിലിയേറ്റ്‌സിന് വീതിച്ചുനല്‍കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.

ദുബായിലുള്ള RAK ബേങ്കും ഫിജികാര്‍ട്ടും ടൈ അപ്പിലൂടെ ഇറക്കിയിട്ടുള്ള എടിഎം വഴിയാണ് യുഎയിലെ ബിസിനസ് അഫിലിയേറ്റ്‌സിന് ലാഭം നല്‍കിക്കൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ ഈ കമ്പനിയുടെ ലോഞ്ചിംഗ് ഒക്ടോബറില്‍ ഫുട്‌ബോള്‍ ലെജന്റ് മറഡോണ നിര്‍വ്വഹിക്കുന്നതാണ്.നൂറു കോടി ഇന്‍വെസ്റ്റ് ചെയ്യുന്ന ഈ കമ്പനി ആദ്യ വര്‍ഷം 300 കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമിടുന്നത്.ഡോ ബോബി ചെമ്മണൂര്‍,ജോളി ആന്റണി,അനീഷ് കെ ജോയ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടേഴ്‌സ്.ഇന്ത്യയിലെ ലോഞ്ചിന് ശേഷം മലേഷ്യയിലും യുഎസ്എ യിലുമാണ് കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 • പഠനത്തിനൊപ്പം ബിസിനസ്; ഇന്ത്യന്‍ കൗമാരക്കാരന്‍ യുകെയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍!
 • മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍
 • പൗണ്ടിന് വന്‍ മുന്നേറ്റം; രൂപക്കെതിരെ 90 ലേക്ക്, ഡോളറിനെതിരെയും ശക്തമായ നിലയില്‍
 • ഡോ.ബോബി ചെമ്മണൂരിന്റെ സാദൃശ്യമുള്ള പേരുപയോഗിച്ച് കര്‍ണാടകയില്‍ മറ്റൊരു ജ്വല്ലറി ; ഇടപാടുകാര്‍ ജാഗ്രത പാലിക്കുക
 • പൗണ്ടിന് മുന്നേറ്റം; രൂപക്കെതിരെയും ഡോളറിനെതിരെയും ശക്തമായ നിലയില്‍
 • പത്താം പിറന്നാള്‍ സമ്മാനമായി ഐഫോണ്‍ എക്‌സ് അവതരിപ്പിച്ച് ആപ്പിള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway