വിദേശം

ഒടുവില്‍ ദോക് ലാമില്‍ ആശങ്കയുടെ കാര്‍മേഘമൊഴിഞ്ഞു; സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണ

രണ്ടു മാസത്തിലേറെ നീണ്ട ദോക് ലാം സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നു. ഇന്ത്യയും ചൈനയും ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുതുടങ്ങി. വിദേശകാര്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

സേനാ പിന്‍മാറ്റത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് നടപടി. യുദ്ധസമാനമായ അന്തരീക്ഷം ആയിരുന്നു ദോക് ലാമില്‍ നിലനിന്നിരുന്നത്.
അതിര്‍ത്തിയില്‍ ഭൂട്ടാനിലെ മണ്ണില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്.

രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ ചര്‍ച്ചക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളും യുദ്ധ ഭീഷണിയും ചൈന പല തവണ ഉയര്‍ത്തിയിട്ടും ഇന്ത്യ കുലുങ്ങിയിരുന്നില്ല.

 • കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അങ്ങനെ ആയിരിക്കുകയും ചെയ്യും; നിങ്ങള്‍ ടെററിസ്ഥാനാണ്; പാക് പ്രധാനമന്ത്രിക്കു യു.എന്നില്‍ ചുട്ട മറുപടിയുമായിഇന്ത്യ
 • മെക്‌സിക്കോയെ നടുക്കി ഭൂചലനം: മരണം 250 കവിഞ്ഞു, കെട്ടിടങ്ങള്‍ നിലംപൊത്തി
 • ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ശക്തമാക്കാന്‍ ട്രംപ് ഭരണകൂടം
 • ഭീഷണിയ്ക്കു പിന്നാലെ ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാന്റെ തലയ്ക്ക് മീതെ വീണ്ടും പറന്നു
 • ജപ്പാനെ കടലില്‍ മുക്കും; അമേരിക്കയെ ഭസ്മമാക്കും: പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ
 • ദാവൂദ് ഇബ്രാഹിമിന്റെ 670 കോടിയുടെ സ്വത്തുക്കള്‍ ബ്രിട്ടണ്‍ കണ്ടുകെട്ടി
 • ഫ്‌ളോറിഡയില്‍ സംഹാര രൂപം പൂണ്ട് 'ഇര്‍മ'; നാല് മരണം; 63 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
 • വാഹനത്തില്‍ തലയിടിച്ചു മാര്‍പാപ്പയ്ക്ക് പരിക്ക്; തനിക്കൊരു 'ഇടി കിട്ടി'യെന്ന് പാപ്പാ
 • കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാരുടെ ഭാവി തുലാസില്‍ , ക്രൂരമായ തീരുമാനമെന്ന് ഒബാമ
 • 'മിനി ഇന്ത്യ'യായ സിംഗപ്പൂരില്‍ ഇന്ത്യക്കാരന്‍ പ്രസിഡന്റ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway