വിദേശം

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയന്‍ മിസൈല്‍ ; ലോകം യുദ്ധ ഭീതിയില്‍

സിയോള്‍ : ലോകം മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടപ്പെടുന്നു. യുദ്ധക്കൊതി പൂണ്ട ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്റെ തുടരെയുള്ള പ്രകോപനത്തിന് യുദ്ധം എന്ന നിലയിലാണ് നാറ്റോ നീങ്ങുന്നത്. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷിച്ചത് യുദ്ധഭീതി കൂട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറുമണിയോടെയായിരുന്നു പരീക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാനു മുകളീലൂടെയാണ് സഞ്ചരിച്ചത്.

വടക്കന്‍ ജപ്പാന് മുകളിലൂടെ പാഞ്ഞ മിസൈല്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു. 2700 കിലോമീറ്ററാണ് മിസൈല്‍ സഞ്ചരിച്ചത്. ഉത്തരകൊറിയ അടുത്തിടെ വികസിപ്പിച്ചെടുത്ത ഹ്വാസോങ്-12 മിസൈലാണ് വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണം രാജ്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. മുമ്പെങ്ങുമുണ്ടാകാത്ത തരത്തിലുള്ള ഭീഷണിയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മിസൈല്‍ പരീക്ഷണം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ആബെ പറഞ്ഞു.


മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ വകവെയ്ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയന്‍ ബന്ധം കൂടുതല്‍ വഷളായതും ട്രംപിന്റെ നീക്കങ്ങളും രാജ്യാന്തര തലത്തില്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.

അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും സൈനിക വിന്യാസം കൂട്ടിയിരിക്കുകയാണ്. അമേരിക്കയെ ചാമ്പലാക്കും എന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ദീര്‍ഘദൂര മിസൈല്‍ തുടരെ പരീക്ഷിച്ചാണ് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നത്. യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി.


 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway