Don't Miss

ദാവൂദിനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ല; ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നു പറയാതെ പറഞ്ഞു പര്‍വേസ് മുഷറഫ്

കറാച്ചി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്‍ തന്നെ ഉണ്ടെന്നു പറയാതെ പറഞ്ഞു മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ്. ദാവൂദ് ഇബ്രാഹിം ഒരുപക്ഷേ പാക്കിസ്ഥാന്‍ ഉണ്ടാവാമെന്നും എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താനുള്ള ഡല്‍ഹിയില്‍ നിന്നുള്ള ശ്രമങ്ങളെ ഒരു തരത്തിലും സഹായിക്കില്ലെന്ന് മുഷറഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മുഷറഫിന്റെ പരാമര്‍ശം. ഇന്ത്യക്കാര്‍ മുസ്‌ലീങ്ങളെ കൊന്നൊടുക്കിയെന്നും ഇതിനെതിരെ ദാവൂദ് ഇബ്രാഹിം പ്രതികരിച്ചെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഇന്ത്യ ഏറെ നാളായി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് തുടരുന്നത്. പിന്നെ എന്തിനാണ് അവരുമായി നല്ലബന്ധത്തിന് ശ്രമിക്കുന്നത്. ദാവൂദ് എവിടെയാണ് ഉള്ളതെന്ന് എനിക്കറില്ല. ഇവിടെ എവിടെയോ അദ്ദേഹം ഉണ്ട് എന്ന് ഉറപ്പാണ്. – മുഷറഫ് പറയുന്നു.
ദാവൂദ് പാക്കിസ്ഥാന്‍ അഭയമായിരിക്കുകയാണന്നും കറാച്ചിയില്‍ ഉണ്ടെന്നുമുള്ള ഇന്ത്യന്‍ വാദത്തെ പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ ദാവൂദ് പാക്കിസ്ഥാനിലോ മറ്റ് സമീപരാജ്യങ്ങളിലോ ഒളിച്ചുതാമസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു നേരത്തെ പാക് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി പറഞ്ഞിരുന്നത്. ഇതിനായി പാക്ക് സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1993 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.

 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 • സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്
 • പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷ്യല്‍ മീന്‍കറി, ആള് മിനുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway