വിദേശം

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫ് പിടികിട്ടാപ്പുള്ളി; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്


ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസില്‍ പാക് മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്നത്തെ ഉന്നത പോലീസ് ഉദ്യോസ്ഥന്‍ സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. മറ്റെല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ 2013 ലാണ് പര്‍വെസ് മുഷറഫിനെ പ്രതിചേര്‍ക്കുന്നത്. അതിനുശേഷം ദുബായിലാണ് മുഷറഫ്. ബേനസീര്‍ വധിക്കപ്പെട്ട സമയത്ത് റാവല്‍പിണ്ടിയിലെ പോലീസ് മേധാവിയായിരുന്നു തടവുശിക്ഷ ലഭിച്ച സൗദ് അസീസ്. രണ്ട് തവണ പാക് പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

  • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
  • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
  • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
  • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
  • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
  • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
  • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
  • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
  • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
  • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway