ചരമം

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടിലെത്തിയ അയര്‍ലണ്ട് ക്നാനായക്കാരുടെ അമരക്കാരനായ സണ്ണി ഏബ്രാഹം അന്തരിച്ചു

ഡബ്ലിന്‍ /കോട്ടയം :ഡബ്ലിന്‍ മലയാളിയും,അയര്‍ലണ്ടിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് (സണ്ണിച്ചേട്ടന്‍-57) അന്തരിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന സണ്ണി ഏബ്രാഹം വ്യാഴാഴ്ച വൈകിട്ട് ആണ് അന്തരിച്ചത്. കോട്ടയം എസ്എച്ച് മൗണ്ട് ഇളംകുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ മകനായ സണ്ണി, മാതാവ് അന്നമ്മ എബ്രാഹ(92)മിന്റെ മരണവിവരമറിഞ്ഞാണ് കേരളത്തിലേയ്ക്ക് പോയത്. അമ്മയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് 11 നാണു സണ്ണിച്ചേട്ടന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയത്.


ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ജാന്‍സി സണ്ണിയാണ് ഭാര്യ. ഞീഴൂര്‍ നെടിയകാലയില്‍ കുടുംബാംഗമാണ് ജാന്‍സി. മക്കള്‍ :സിഞ്ജു മോള്‍, സച്ചു, സഞ്ജു, മൂന്നു പേരും ഡബ്ലിനില്‍ വിദ്യാര്‍ഥികളാണ്. സംസ്കാരം പിന്നീട് .


അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്റെ അമരക്കാരനായിരുന്ന സണ്ണി ,വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷററായും,കേരളാ പ്രവാസി കോണ്‍ഗ്രസിന്റ ഭാരവാഹിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.


പത്തുവര്‍ഷക്കാലത്തിലേറെയായി ഡബ്ലിന്‍ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിംഗ് ഗുരുവും കൂടിയായിരുന്നു സണ്ണി എബ്രാഹം.

സഹോദരങ്ങള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),ജോസ് എബ്രാഹം(കോട്ടയം)

 • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
 • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
 • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
 • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
 • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
 • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
 • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
 • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway