വിദേശം

'മിനി ഇന്ത്യ'യായ സിംഗപ്പൂരില്‍ ഇന്ത്യക്കാരന്‍ പ്രസിഡന്റ്


സിംഗപ്പൂര്‍ : ഇന്ത്യന്‍ സമൂഹം ധാരാളമുള്ള സിംഗപ്പൂരിന് ഇന്ത്യന്‍ വംശജനായ പ്രസിഡന്റ്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനനും പ്രസിഡന്റിന്റെ ഉപദേശക സമിതി(സിപിഎ) ചെയര്‍മാനായ ജെ.വൈ പിള്ള (83)യാണ് ഇടക്കാല പ്രസിഡന്റായത്.
പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജെ.വൈ പിള്ള പ്രസിഡന്റ് പദവിയിലെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയായാണ് പിള്ള പ്രസിഡന്റ് പദം അലങ്കരിക്കുക. പ്രസിഡന്റ് പദവിയിലേക്ക് മത്സരം വരുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 13ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാല്‍ സെപ്റ്റംബര്‍ 23 വരെയും പിള്ള പ്രസിഡന്റ് സ്ഥാനത്ത് തുടരും.

സിപിഎ ചെയര്‍മാന്‍, പാര്‍ലിമെന്റ് സ്പീക്കര്‍ എന്നിവരാണ് സിംഗപ്പുരില്‍ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 1991ന് ശേഷം ആദ്യമായാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞി കുടക്കുന്ന അവസ്ഥയുണ്ടാകുന്നത്.

ടോണി ടാന്‍ കെംഗ് യാം ആറുവര്‍ഷത്തെ പ്രസിഡന്റ് പദവിയൊഴിഞ്ഞതു വ്യാഴാഴ്ചയായിരുന്നു.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway