Don't Miss

ഗുര്‍മീതിന്റെ കൂട്ടുകാരി ഹണിപ്രീതിനെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു


ബലാത്സംഗ വീരന്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ 'ദത്തു പുത്രി' എന്നറിയപ്പെടുന്ന കൂട്ടുകാരി ഹണിപ്രീത് സിംഗിന് വേണ്ടി ഹരിയാന പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ഗുര്‍മീതിന് തടവ് ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീതിനെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പോലീസ് തെരയുന്നതിനിടയില്‍ ഹണിപ്രീത് ഒളിവിലാണെന്നും ഒരു ദേരാ അനുയായിയുടെ റോഹ്താക്കിലെ വീട്ടില്‍ ഉണ്ടെന്നുമെല്ലാം അഭ്യൂഹം പരക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വിചാരണ നടന്ന പഞ്ചകുല കോടതി വളപ്പിലേക്ക് രാം റഹീമിനെ കൊണ്ടുവന്ന ഹെലികോപ്റ്ററില്‍ ഹണിപ്രീതിന്റെ സാന്നിദ്ധ്യം വന്‍ വിവാദം വിളിച്ചു വരുത്തിയിരുന്നു. കോടതിയിലേക്ക് ദേരാ സച്ചാ സൗദാ തലവന്‍ എത്തുമ്പോള്‍ കൂട്ടത്തില്‍ ഹണിപ്രീത് സിംഗ് ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ അവര്‍ക്ക് അനുമതി നല്‍കിയതാരാണെന്ന അന്വേഷണത്തിലാണ് ഹരിയാന പോലീസ്. കോടതിയില്‍ ദേരാ തലവന് കിട്ടിയ പ്രത്യേക പരിഗണനയും വന്‍ വിവാദമായി മാറിയിട്ടുണ്ട്. രാം റഹീം ജയിലിലായതോടെ ദേരാ സച്ചയെ ഹണിപ്രീത് നയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നു. വിശ്വാസികളായിരുന്ന രണ്ടു സ്ത്രീകളെ ബലാത്സംഗത്തിന് വിധേയമാക്കി എന്ന കുറ്റത്തിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഇതോടെയാണ് ഹണിപ്രീതും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഹണിപ്രീത് ഗുര്‍മീതിന്റെ ഭാര്യയാണ് എന്ന് ആരോപിച്ച് ഇവരുടെ ആദ്യ ഭര്‍ത്താവ് രംഗത്ത് വന്നിരുന്നു. 2011 ലാണ് ഹണിപ്രീത് വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ ഭാര്യയെ ദേരാ തലവന്‍ ഗുര്‍മീത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് ഭര്‍ത്താവ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയുകയായിരുന്നു. പിന്നീട് ഇയാള്‍ പരാതി പിന്‍ വലിക്കുകയും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway