സ്പിരിച്വല്‍

വട്ടായി അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ.29ന് ; പരിശുദ്ധാത്മ നിറവിനായി ഉണര്‍വ്വോടെ വിശ്വാസികള്‍ലോക പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായി അച്ചന്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനുകള്‍ക്കായി സഭാ മക്കള്‍ ആത്മീയ ഒരുക്കത്തില്‍. കണ്‍വന്‍ഷന്റെ അനുഗ്രഹ സാഫല്യങ്ങള്‍ക്കും, ആദ്ധ്യാത്മിക വളര്‍ച്ചക്കായും അഭിവന്ദ്യനായ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകളുടെ ഒരുക്കങ്ങള്‍ ആവേശപൂര്‍വ്വം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പരിശുദ്ധാത്മ അനുഗ്രഹ ദാനങ്ങളുടെ അനര്‍ഗ്ഗളമായ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുവാന്‍ വേദിയാവുക ലണ്ടനിലെ പ്രമുഖവും പ്രശസ്തവുമായ അല്ലിയന്‍സ് പാര്‍ക്കാവും. ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധാത്മ അഭിഷേകത്തിനും, തിരുവചന പ്രഘോഷണങ്ങള്‍ക്കുമായി ടെലിവിഷന്‍, റേഡിയോ, പ്രസിദ്ധീകരണ, കണ്‍വന്‍ഷന്‍ ഇതര മാദ്ധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ലോക പ്രശസ്തരായ വചന പ്രഘോഷകരില്‍ ശ്രദ്ധേയനും, കേരളത്തിലെ നവീകരണ ശുശ്രുഷകളുടെ സിരാ കേന്ദ്രമായ അട്ടപ്പാടിയിലെ സെഹിയോന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും, സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ നിന്നുള്ള തിരുവചനങ്ങളുടെ ഇഷ്ട തോഴനുമായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആണ് ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ നയിക്കുന്നത് എന്നതിനാല്‍ തന്നെ ആവേശപൂര്‍വ്വം പ്രതീക്ഷയോടുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.
ആഗോള തലത്തില്‍ ലക്ഷക്കണക്കിന് സ്ഥിരം കാഴ്ചക്കാരെ വിശ്വാസത്തിലേക്ക് ആകൃഷ്ടരാക്കുന്ന സേവ്യര്‍ ഖാന്‍ അച്ചന്റെ ഏറ്റവും വലിയ ആദ്ധ്യാത്മിക സംരംഭമായ ‘അഭിഷേകാഗ്നി കണ്‍വന്‍ഷന്‍’ മലയാളി സമൂഹത്തില്‍ ലോകത്താകമാനമായി ഇതിനോടകം കോടിക്കണക്കിന് പങ്കാളികള്‍ സാക്ഷീകരിച്ചിട്ടുണ്ടത്രെ.
ജനതകളുടെയും ജനങ്ങളുടെയും ദേശങ്ങളുടെയും ആത്മീയ ഉണര്‍വ്വിനായി നടത്തപ്പെടുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനുകള്‍ യുകെയുടെ മണ്ണിലും അനുഗ്രഹങ്ങള്‍ക്കും, നവീകരണത്തിനുമിടയാവും. അതിനായുള്ള അടങ്ങാത്ത അഭിലാഷവുമായി രൂപതാ മക്കള്‍ വട്ടായി അച്ചനെയും, ശുശ്രുഷകളെയും പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പിലാണ്.
വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളം, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ചാപ്ലയിന്‍ ഫാ.ഹാന്‍സ് എന്നിവര്‍ ലണ്ടന്‍ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

 • പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
 • മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
 • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
 • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
 • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
 • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
 • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway