ചരമം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വംശീയ ആക്രമണത്തില്‍ കുത്തേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു; ഗഗന്‍ ദീപ് സിംഗ് എന്ന ഇരുപത്തി രണ്ടുകാരനാണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗഗന്‍ ഗോന്‍സാഗ സര്‍വ്വകലാശാലയില്‍ മൂന്നാം വര്‍ഷം പഠിക്കുകയായിരുന്നു.

ഒരു അമേരിക്കന്‍ യുവാവാണ് കൊലയാളി. പഠിക്കാന്‍ പണമുണ്ടാക്കാനായി ടാക്സി ഓടിക്കുന്നുമുണ്ടായിരുന്നു ഗഗന്‍. ടാക്സിയില്‍ കയറി ഇറങ്ങുമ്പോഴാണ് ജേക്കബ് കോള്‍മാന്‍ എന്ന അക്രമി ഗഗനെ കുത്തിയത്.

പിന്നീട് അക്രമി പൊലീസിനു മുമ്പാകെ കീഴടങ്ങി. സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടാത്തതിലുള്ള പകയാണ് കൊലയ്ക്കു കാരണമെന്നാണ് ഇയാളുടെ മൊഴി.
ജലന്ധറിലെ കോണ്‍ഗ്രസ് നേതാവ് മന്‍ മോഹന്‍ സിംഗ് രാജുവിന്റെ അനന്തരവനാണ് ഗഗന്‍. ആക്രമണത്തിനു പിന്നില്‍ വംശവെറിയാണെന്ന് മന്‍ മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സിഖ് വംശജര്‍ അമേരിക്കയില്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജൂലൈയില്‍ നാലു സിഖുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. അവരില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.

 • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
 • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
 • തങ്കമ്മ ജോര്‍ജ് നിര്യാതയായി
 • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
 • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
 • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
 • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
 • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
 • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway