ചരമം

ഹൂസ്റ്റണിൽ നീന്തലിനു പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു

ഹൂസ്റ്റണ്‍ : ഹാര്‍വി കൊടുങ്കാറ്റും പേമാരിയും പ്രളയവും കശക്കിയെറിഞ്ഞ ഹൂസ്റ്റണില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സംസ്‌കരിച്ചു. ജയപുര്‍ സ്വദേശിയായ നിഖില്‍ ഭാട്ടിയ(24) എന്ന ഗവേഷണ വിദ്യാര്‍ഥിയുടെ സംസ്‌കാരമാണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയത്.

ടെക്‌സാസ് എആന്‍ഡ് എം. സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്ന ഭാട്ടിയയെയും സുഹൃത്തൂം ഇതേ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിനി ഡല്‍ഹി സ്വദേശി ശാലിനി സിങ്ങി(25)നെയും പെട്ടെന്നു വെള്ളം നിറഞ്ഞ ബ്രയാന്‍ തടാകത്തില്‍നിന്ന് അവശനിലയില്‍ കഴിഞ്ഞദിവസം രക്ഷപ്പെടുത്തുകയായിരുന്നു.

നീന്തലിനു പോയപ്പോള്‍ ഇരച്ചെത്തിയ ജലപ്രവാഹത്തില്‍ തടാകത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്ന ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ചയാണു ഭാട്ടിയ മരിച്ചത്. ശാലിനിയുടെ നില ഗുരുതരമായി തുടരുകയാണ്. മകന്റെ ചിതാഭസ്മവുമായി അമ്മ സുമന്‍ ഭാട്ടിയ നാട്ടിലേക്കു നാളെ പുറപ്പെടും.

 • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
 • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
 • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
 • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
 • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
 • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
 • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
 • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway