ചരമം

ഓസ്‌ട്രേലിയയില്‍ ഓണസദ്യയുണ്ട് വിശ്രമിക്കുകയായിരുന്ന മലയാളി നഴ്സ് മരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി 35) ആണ് മരിച്ചത് .


തിരുവോണനാളില്‍ പെര്‍ത്തിലെ വസതിയില്‍ ഓണസദ്യകഴിച്ച് വിശ്രമിക്കുകയായിരുന്ന സുനീഷ് നെഞ്ചു വേദനയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ ആര്‍മഡയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെര്‍ത്ത് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സെവില്ലിഗ്രൂവ് എന്ന സ്ഥലത്താണ് സുനീഷും കുടുംബവും താമസിക്കുന്നത് . ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലെ എന്‍ റോള്‍ഡ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.


കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ഭാര്യ നീനു ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ആര്‍മഡയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .

 • ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
 • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
 • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
 • തങ്കമ്മ ജോര്‍ജ് നിര്യാതയായി
 • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
 • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
 • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
 • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
 • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
 • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway