Don't Miss

എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ബീഫ് വിഷയത്തില്‍ കേന്ദ്രമത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന് കേന്ദ്ര ടൂറിസം-ഐടി വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഉടനെയാണ് വിവാദ വിഷയത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചത്. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.
തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്-
അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
മോഡി അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെടുമെന്ന ആശങ്ക വ്യാജപ്രചാരണത്തിന്റെ ഭാഗമായുണ്ടായതാണ്. എന്തില്‍ വിശ്വസിക്കുന്ന ആളായാലും താന്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. എല്ലാവരേയും ഒരേ പോലെ കൊണ്ടുപോകുന്നതില്‍ നരേന്ദ്ര മോഡി അസാധാരണമായ വിജയം കൈവരിച്ചെന്നും കണ്ണന്താനം വ്യക്തമാക്കി.

  • ചെങ്കോട്ടയില്‍ സെല്‍ഫിയെടുക്കുമ്പോള്‍ ഉക്രൈന്‍ അംബാസിഡറുടെ ഫോണ്‍ അടിച്ചുമാറ്റി
  • ന്യൂയോര്‍ക്കില്‍ ഹോളിവുഡ് യുവസുന്ദരിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധി; ചിത്രം വൈറലായി
  • ദിലീപിനെതിരേ സിനിമാലോകത്തുനിന്നടക്കം അഞ്ചിലേറെ സാക്ഷികള്‍ ; രമ്യാനമ്പീശനും സാക്ഷി, അ​ന്വേ​ഷ​ണം തു​ട​രും
  • യൂടൂബില്‍ തരംഗമായി റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. '
  • ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി കണ്ണന്താനത്തിന്റെ ശുചീകരണ യജ്‌ഞം!
  • നരേന്ദ്രമോദി ഉലകനായകനെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ്; 'കണ്ണന്താനം കേന്ദ്രസര്‍ക്കാരിനും സഭയ്ക്കും ഇടയിലെ പാലം'
  • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് അമര്‍ഷം, വിഷയം ചര്‍ച്ച ചെയ്യും
  • താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാരെന്ന് കണ്ടെത്തണമെന്ന് ആനി സ്വീറ്റി
  • നടിമാരിലും ജയിലില്‍ പോയി ദിലീപിനെ കാണണമെന്ന് ആഗ്രഹമുള്ളവരുണ്ട്; ദിലീപിനെ പുറത്താക്കുന്നതുപോലെ കാണിച്ച് അമ്മ പിന്നില്‍ നിന്ന് പിന്തുണക്കുന്നു-രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
  • അബുദാബിയില്‍ 12.2 കോടി നേടിയത് കൊച്ചി സ്വദേശി; പകുതിതുക സുഹൃത്തുക്കള്‍ക്ക്!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway